0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.3K

ഉയർത്തിപിടിച്ചു…

“ഇതെന്ത് കുരിശാണ് ന്റീശ്വരാ…..ഈ മോങ്ങല് നിർത്തീട് നീ കയറൊന്നാദ്യം”

മഴ തോർന്നു തുടങ്ങിയിരുന്നു..അവൾ പതിയെ പിടിച്ചവന്റെ പിന്നിലേക്ക് കയറി..പേടികൊണ്ട് അവന്റെ തോളിൽ ഇറുക്കേപിടിച്ചിരുന്നു…

അവളാരെയാകും പേടിക്കുന്നത്..ഇവിടെ നിർതിയിട്ട് പോയാൽ അവളെ അവർ കണ്ടുപിടിക്കുമോ..ആ CI അറിഞ്ഞാൽ വീണ്ടും ഇവളെ അവർക്ക് കിട്ടും..ഇനി ഇവൾ വല്ല ബുദ്ധിമോശവും കാണിക്കുമോ..അങ്ങനെ ആയാൽ താൻ കുടുങ്ങും…അല്ലെങ്കിലേ ഡിപ്പാർട്മെന്റ് ഇൽ താൻ കണ്ണിൽ കരടാണ് ചിലർക്ക്..ഇതോടെ ആയാൽ പൂർത്തീആകും…അത്പിന്നെ എന്ത് വന്നാലും പോട്ടെ പുല്ലെന്ന് വക്കാം കൂടിപ്പോയാൽ സസ്പെന്ഷന് അല്ലെ…

“നിനക്ക് വേറെ ബന്ധുക്കളാരും ഇല്ലേ ദൂരെ എവിടെയെങ്കിലും?..

കുറച്ചു ദിവസം മാറി നിൽക്കാൻ..”

വീശിയടിക്കുന്ന കാറ്റിൽ അവളാ ചോദ്യം കേട്ടില്ല

“കൊച്ചെ നിനക്ക് മാറിനിൽക്കാൻ വേറെ ഇടമുണ്ടോ എന്ന്?? സ്വന്തക്കാരരെങ്കിലും??

”ആരുമില്ല..വാപ്പച്ചീടെ വീട്ടുകാരെയാ ഇന്ന് കണ്ടത്..ഉമ്മച്ചിയെ വാപ്പച്ചി വിളിച്ചിറക്കികൊണ്ടന്നതാ അവരൊക്കെ എവിടന്ന് പോലും എനിക്കറീല്ല“

”ഹ്മ്മ്…“

അവനൊന്നു മൂളി.

റെയിൽവേ സ്റ്റേഷൻ എന്നെഴുതിയ വഴിക്ക് തിരിയും നേരം അവൾ അവനെ ഒന്ന് നോക്കി മിറർ ലൂടെ..അവനാ  നോട്ടം കണ്ടില്ല

പേ പാർക്കിങ്ങിൽ എത്തി വണ്ടിനിർത്തിയതും..

”ഇറങ്ങ്“

അവൾ അവനെ ഒന്ന് നോക്കികൊണ്ട് ബൈക്കിൽ നിന്നുമിറങ്ങി..

”വാ….“

അവൻ ബാഗുമെടുത്തു മുന്നോട്ട് നടന്നു.ഒന്നും മനസിലാകാതെ അവൾ പിന്നാലെയും..

ടിക്കറ്റ് എടുക്കാനായി അവൻ പോയപ്പോൾ അവളാ സിമന്റ്‌ ബഞ്ചിലിരുന്നു..അയാളെന്നെ കൂടെ കൊണ്ടോകുമോ അതോ എവിടെയെങ്കിലും ആക്കുമോ..എന്ത് ധൈര്യത്തിലാ താനി കാണിക്കുന്നതൊക്കെ..പലവിധ ചിന്തകളാൽ ഇരുന്നവൾ അവൻ മുന്നിലെത്തിയത് അറിഞ്ഞില്ല..ഒരു കപ്പ്‌ കോഫി അവൾക് നേരെ നീണ്ടു വന്നു…

“കുടിക്ക്..ആകെ നനഞ്ഞതല്ലേ..”

പാതിയും ഉണങ്ങിതുടങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കിയവൻ പറഞ്ഞതും അവളൊന്ന് ചൂളി..ഒരു ഇറുകിയ വൈറ്റ് സൽവാർ

💬 Comments

View all comments