0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.3K

ആണ് വേഷം..ഗർഭിണിയായ ശേഷം തുടുത്ത തന്റെ ശരീരം അതിൽ എടുത്തുകാണിക്കുന്നുണ്ടായിരുന്നു..തട്ടം വലിച്ചിട്ടുകൊണ്ടവൾ ആ കപ്പ്‌ വാങ്ങി ചുണ്ടോടാടുപ്പിച്ചു..

തനിക്കുമുന്നിലായി പിന്തിരിഞ്ഞു നില്കുന്നവനെ നോക്കികൊണ്ട് അവൾ ഒരിറക്ക് കുടിച്ചു..ആറടിയോളം ഉയരം തോന്നിക്കുന്ന ഉറച്ച ശരീരപ്രകൃതിയുള്ള ഇരുന്നിറത്തേക്കാൾ കുറച്ചു കൂടി നിറമുള്ളൊരാൾ…bulky ടൈപ്പ് ബോഡി…തന്റെ ഇരട്ടിയോളം വലിപ്പമുണ്ട്….അവനൊന്നു തിരിയാൻ തുടങ്ങിയതും അവൾ മിഴികൾ മാറ്റി…

“ഞാൻ പോകുന്നിടത്തേക്ക് നിനക്കും ടിക്കറ്റ് എടുത്തിട്ടുണ്ട്..കുഞ്ഞുണ്ടാകുംവരെ അവിടെ നിൽക്കാം ശേഷം എവിടേക്കെങ്കിലും സുരക്ഷിതമായി മാറാം നിനക്ക്..”

19 വയസു മാത്രം പ്രായമുള്ള അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയോടുള്ള സഹതാപം മാത്രം ആയിരുന്നോ അവന്റെ വാക്കുകളിൽ..അറിയില്ല..

“ഇതല്ലാതെ മറ്റൊന്നും ഇല്ലല്ലോ കയ്യിൽ?..നനഞ്ഞത് ഇട്ടു നടക്കണ്ട ഒരു ജോടി ഡ്രസ്സ്‌ വാങ്ങാം വാ..”

അവളെ തേടി ആരെങ്കിലും ഉണ്ടെങ്കിൽ ഈ ഡ്രെസ്സിൽ പ്രത്യേകിച്ച്  ഗർഭിണി കൂടെ ആകുമ്പോൾ  പെട്ടെന്ന് തിരിച്ചറിയപെടുമെന്ന് അവനു തോന്നിയെങ്കിലും അത് പറഞ്ഞില്ല..

“ഒളിച്ചോടാൻ പറ്റിയ വേഷം…നട്ട പാതിരക്കു വെള്ള ചുരിദാർ…ഇവളാര് കള്ളിയങ്കാട്ടു നീലിടെ മോളോ..ഹാ കണ്ടാലും പറയും..” അവളുടെ അലകൾ പോലെയുള്ള നീണ്ട മുടി ഓർത്തുകൊണ്ടവൻ ഞൊടിഞ്ഞതും ഒരുത്തി തന്നെ കൂർപ്പിച്ചു നോക്കുന്നത് അറിഞ്ഞില്ല…

“ഹ…ആ കപ്പ്‌ കളഞ്ഞിട്ട് വാ കൊച്ചെ..ബുക്ക്‌ ചെയ്‌തത് പോയി അടുത്തതിൽ ജനറൽ ഉള്ളു അതിനെങ്കിലും പോണം…” അവൻ പൈസ കൊടുത്തുകൊണ്ടായി പറഞ്ഞു..അവൾ ആയാസപ്പെട്ട് ബെഞ്ചിൽ നിന്നും എണീറ്റു..

റെയിൽവേ സ്റ്റേഷന് അടുത്തുള്ള കടയിൽ കയറി അവർ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ഇറങ്ങി..അവളെ എന്ത് ചെയ്യണമെന്ന് കൃത്യമായൊരൂഹം ഇല്ലത്തതിനാൽ അവൾ ഡ്രസ്സ്‌ തിരഞ്ഞെടുക്കുന്നതും നോക്കി ക്യാഷ് കൌണ്ടർ നടുത്തു ആലോചനയോടെ നിന്ന് അവൻ..

വെയ്റ്റിംഗ് റൂമിലെ  ബാത്‌റൂമിൽ കയറി

💬 Comments

View all comments