Chapter Title : ഫിദ [Anamika]
വസ്ത്രം മാറി ഇറങ്ങി..ഒരു ഇളം മഞ്ഞ നിറത്തിലുള്ള അയഞ്ഞ കുർത്തയും അതെ നിറത്തിലുള്ള പലാസോ യും തട്ടവും ആയിരുന്നു വേഷം..
ട്രെയിൻ വന്നതും ജനറൽ കമ്പാർട്മെന്റിലേക്ക് കയറി പാതിരാത്രി ആയതിനാൽ സീറ്റുകളിൽ ചിലത് കാലിയായിരുന്നു..ബാഗ് അടിയിലേക്ക് ഒതുക്കി വച്ചവൻ ഇരുന്നു..അതിനു ഓപ്പോസിറ്റ് ആയി അവളും..അൽപനേരം കഴിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വിൻഡോലേക്ക് തലവച്ചു മയങ്ങിതുടങ്ങിയിരുന്നു..ഇടക്കെപ്പോളോ അവൾ സീറ്റിലേക്ക് കിടന്നു..
ഇടയ്ക്ക് ഫോണിൽ നിന്നും കണ്ണുയർത്തി നോക്കുമ്പോൾ ഇടതു വശം ചെരിഞ്ഞു കിടക്കുന്നവളുടെ മുഖത്തേക്കാണ് നോട്ടം പോയത്..ശാന്തമായി ഉറങ്ങുന്നവൾ..ഒരു കൊച്ചുകുഞ്ഞിനെപോലെ..അവിടെ നിന്നും നോട്ടം താഴേക്ക് നീങ്ങിയതും അവന്റെ ശ്വാസം ഒന്ന് നിലച്ചു..അയഞ്ഞ ചുരിദാർ കഴുത്തിറങ്ങി പാതിയും വെളിവായ മാറിടങ്ങൾ..അതിനിടയിലേക്ക് അവളുടെ നേർത്ത ചെയിൻ ഇറങ്ങികിടക്കുന്നു..നിശ്വാസം കനത്തതും അവൻ നോട്ടം മാറ്റി..അവളുടെ തട്ടം പിടിച്ചു കഴുത്തിനു നേരെ ഇട്ടു മറച്ചു..പുറത്തേക്ക് നോക്കി ശ്വാസം അയച്ചു വിട്ടു..
തന്നെക്കാൾ 13 വയസോളം ഇളയ ഒരു പെൺകുട്ടി..ഗർഭിണി പോലൊരു നിസ്സഹായ അവസ്ഥയിൽ മുന്നിൽ നില്കുന്നവൾ ആരിൽ നിന്നോ ജീവനും കയ്യിൽ പിടിച്ചു ഓടിയവൾ..അവളെ അങ്ങനെ താൻ നോക്കിയത് മോശമായിപ്പോയോ?? അവനുള്ളം ചോദിച്ചു..
അതിനു മനഃപൂർവം നോക്കിയതൊന്നും അല്ലാലോ അറിയാതെ കണ്ടുപോയതല്ലേ..അല്ലേൽ തന്നെ ആ പെണ്ണിന് ഇതൊക്കെ ഒന്ന് ഒതുക്കി വച്ചാൽ എന്താ ഉറങ്ങുമ്പോൾ..സ്വയം ചോദിച്ച് ആശ്വസിച്ചു..
ഡോർ സൈഡ് ലേക്ക് ഇറങ്ങി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു…പഠിക്കാൻ പോയിടത്തു പറ്റിയതാണെന്നല്ലേ അവളുടെ കുടുംബക്കാർ പറഞ്ഞത്..വല്ല കാമുകനോ മറ്റോ ചതിച്ചതാകുമോ.. പുകയൂത്തിവിട്ടുകൊണ്ടവൻചിന്തിച്ചു…
ആലുവ എതാറായത് അറിഞ്ഞു അവളെ ചെന്നു വിളിച്ചുണർത്തി..കണ്ണും തുറന്ന് പിടപ്പോടെ തന്നെ നോക്കുന്നവളെ കണ്ടതും ഉള്ളിലൊരു വാത്സല്യം തോന്നിയോ….
ട്രെയിൻ നിർത്തിയതും
💬 Comments
View all comments