0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.6K

ചെവി മൂടി വലതു ചെവിയിൽ പേര് വിളിച്ചു…….

“നിലാ…….”

ഫിദയുടെ സെലക്ഷൻ ആയിരുന്നത്…..ടീവി യിലെപ്പോളോ ദൈവത്തിരുമകൾ മൂവി കണ്ടപ്പോ ഒരുപാടിഷ്ടമായ പേര്…..മോളാണെങ്കിൽ ആ പേരിടാമെന്ന് ശബരിയും പറഞ്ഞു….

ഫിദ പാദസരം ഇട്ടുകൊടുത്തു വളയും….

അമ്മച്ചി മാലയുമിട്ടു…..

“അമ്മച്ചീടെ കുഞ്ഞില ചുന്ദരിയായല്ലോ……”

ഏറ്റവും സിമ്പിൾ ആയൊരു ചടങ്ങ്…..

ടേബിളിൽ ഇലയിട്ട് സദ്യ വിളമ്പി…..തോമച്ചായന് ബിരിയാണിയും….പുള്ളിക്ക് സദ്യ അത്ര പിടുത്തം പോരാ…..

കുഞ്ഞില ചടങ്ങ് കഴിഞ്ഞതും ഒരു മുള്ളലും കരച്ചിലും പാസ്സാക്കി ഉണ്ണിക്കുമ്പ നിറയെ പാലുംകുടിച്ചു ഉറക്കം പിടിച്ചിരുന്നു….

ഇലയിലേക്ക് പായസം വിളമ്പിയതും ഇതെങ്ങനെ കുടിക്കുമെന്ന് അന്തിച്ചിരുന്നവളെ വിരല് കൊണ്ടെടുത്തു കുടിക്കുന്നത്കാണിച്ചു കൊടുത്തു അവൻ…..അപ്പോളേക്കും അവനൊരു കാൾ വന്നു..സ്റ്റേഷനിൽ നിന്നായിരുന്നതുകൊണ്ട് അറ്റെൻഡ് ചെയ്യാനായി എഴുന്നേറ്റുപോയി……

ബിരിയാണി കഴിഞ്ഞതും 2,3ഗ്ലാസ്‌ പായസവും തട്ടി ഒന്നു വലിക്കാനായി മുറ്റത്തേക്കിറങ്ങിയ തോമച്ചായന് ഷുഗറിന്റെ പേരും പറഞ്ഞു കണക്കിന് കൊടുക്കുന്നുണ്ട് മേരിയമ്മച്ചി……

അതിനവരുടെ എന്നോ കർത്താവ്‌ വിളിച്ചോണ്ട് പോയ അപ്പൻ കുന്നേൽ വറീതിനെ സെമിതേരിയിൽ നിർത്താതെ തുമ്മിക്കുന്നുണ്ട് തോമച്ചായനും…….

രണ്ടുപേരുടേം കട്ടക്കുള്ള പോരും കണ്ട് ചിരിച്ചു ശബരി  ഉള്ളിലേക്ക് കയറി…..

ഫിദ അവളുടെ ഇലയിലെത്‌ തീർന്നിട്ട് അവന്റെ ഇലയിൽ നിന്നും പായസം കുടിക്കുന്നുണ്ട്…….

“വേറെ എടുത്തുകുടിച്ചൂടേടി….”

“ഫുഡ്‌ വേസ്റ്റ് ആക്കരുത്…….” മുമ്പ് താൻ പറഞ്ഞതവൾ തനിക്കിട്ട് വച്ചതാണെന്ന് മനസിലായി……

“അല്ലാണ്ട് കുലസ്ത്രീ ഭാര്യ ഭർത്താവിന്റെ ബാക്കി കഴിക്കാൻ ഇറങ്ങീതല്ല……” അവൻ ആക്കി പറഞ്ഞുകൊണ്ട് അടുത്തേക്കിരുന്നതും അവൾ നന്നായൊന്നു ചമ്മി…….സത്യം അതു തന്നെ ആണല്ലോ……

പിന്നിലേക്കൊന്നു നോക്കി അവർ രണ്ടും പുറത്താണെന്ന് ഉറപ്പുവരുത്തി അവൻ കുറച്ചുകൂടെ അടുത്തേക്ക് കസേര നീക്കിയിട്ടിരുന്നു……ഫിദ അവനെ സൂക്ഷിച്ചു നോക്കി…..ഒട്ടി കൂടിയെന്തിനോ ഉള്ള

💬 Comments

View all comments