0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.6K

അവനത് അവളുടെ വലതുകയ്യിലേക്ക് വച്ചുകൊടുത്തു…..

3 പവനോളം തോന്നിക്കുന്ന ഒരു മാലയും അതേ തൂക്കത്തിൽ വീതിയുള്ളൊരു പാദസരവും………

മാല കയ്യിലെടുത്തു കണ്ണടച്ച് പ്രാർത്ഥിച്ചു അവളുടെ കഴുത്തിലേക്ക് ഇട്ടുകൊടുത്തു……

“ലോക്കറ്റ് പേരെഴുതികിട്ടാൻ ഒരാഴ്ചയെടുക്കും അത് കിട്ടുമ്പോൾ ഇതിലേക്കിടാം…..”

പാദസരം കയ്യിലെടുത്തതും അവൾ തടഞ്ഞു…

“നൂലുകെട്ടുമ്പോ അമ്മ അരക്കു താഴെ പൊന്നിടാൻ പാടില്ലെന്ന…..”

അതു പൊതിഞ്ഞ് അലമാരയിലേക്ക് വച്ചു….

തിരിഞ്ഞതുമവളുടെ നെറ്റിയിൽ ഒന്നുമ്മ വച്ചു….

“അന്ന് കൂടെ കൂട്ടിയത് എന്റെ ജീവിതത്തിലേക്കാ…നമ്മളത് പയ്യെയാ തിരിച്ചറിഞ്ഞത്…..നീയെന്താ പറഞ്ഞേ അർഹതയില്ലെന്നോ…..അങ്ങിനെ ആയിരുന്നെങ്കിൽ നിന്റെ വിരൽത്തുമ്പിൽ പോലും തൊട്ടശുദ്ധമാകില്ലായിരുന്നു ഞാൻ…..എന്റെയായി തന്നെയാ കണ്ടത്….എന്റെ താലി അതിനുള്ള യോഗ്യത നിനക്കല്ലാതെ മറ്റാർക്കുമില്ലെടി……” അവളുടെ മുഖം കൈകുമ്പിളിൽ എടുത്തവൻ പറഞ്ഞു……അവളുടെ കണ്ണ് നിറഞ്ഞുതുളുമ്പി സന്തോഷം കൊണ്ട്……

“സുന്ദരിയായിട്ടുണ്ട്….ഇപ്പോ കണ്ടാൽ കടിച്ചു തിന്നാൻ തോന്നും……” അവളെ പിന്നിൽ നിന്നും പുണർന്നു തോളിൽ താട കുത്തി നിൽക്കുവാണ് ശബരി….

അവൾ കാതിലെ കമ്മലിന്റെ പിരി മുറുക്കികൊണ്ട് അവനെ നോക്കി ചിരിച്ചു……

അവന്റെ നോട്ടം സാരി മാറിക്കിടക്കുന്ന ഇടുപ്പിലേക്കാണെന്ന് കണ്ടതും അതൊന്ന് പിടിച്ചു നേരെയിട്ടു……

“എന്തിനാടി കെട്ടിപൊതിഞ്ഞു വച്ചേക്കുന്നെ….ഞാനല്ലേ…….”

അവനവൾക് മുന്നിലായി മുട്ടുകുത്തിനിന്നു….ഇടുപ്പിൽ പിടിച്ചു സാരി അല്പം താഴേക്ക് നീക്കാൻ തുടങ്ങി……

മേരിയമ്മച്ചി കതകുതുറന്ന്കയറിവന്നു…

ഫിദ ഞെട്ടി അവനെ നോക്കുമ്പോൾ അവിടെ ഭാവ വ്യത്യാസമൊന്നുമില്ല…

“ഞാനീ പ്ലീറ്റൊന്ന് പിടിക്കുവരുന്നു….അമ്മച്ചിയിതൊന്ന് ശെരിയാക്കിക്കെ…”

അവൻ പുറത്തേക്കിറങ്ങി…..

അവളുടെ മുഖത്തെ തെളിച്ചം കണ്ടതും  അമ്മച്ചിക്കാശ്വാസമായി….പിണക്കമൊക്കെ തീർന്നല്ലോ….അങ്ങനാണവർ കരുതിയത്……

ഹാളിൽ നിലത്തായി വിരിച്ച പായയിൽ ശബരി ഇരുന്നു അടുത്തായി അവളും….മടിയിലേക്ക് കുഞ്ഞിമണിയെ വച്ചു കൊടുത്തു അമ്മച്ചി….തോമാചായനൊപ്പം അവർക്കടുത്തു നിന്നു……

അരയിൽ കറുത്ത നൂലും അരഞ്ഞാണവും കൂടി കെട്ടികൊടുത്തു…..ഇടതു

💬 Comments

View all comments