0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.6K

ആണവൾക്….മറൂൺ കളറിലുള്ള പട്ടുപാവാട തന്നെയായിരുന്നു കുഞ്ഞിക്കും……

കഴിഞ്ഞ കൊല്ലം ഓണം സെലിബ്രേഷന് കൂട്ടുകാരൊക്കെ സാരീ ഉടുത്തപ്പോൾ താൻ ദാവണി ആയിരുന്നു അന്ന് തൊട്ടു സെറ്റ് സാരീ ഉടുക്കാൻ കൊതി ആണെന്ന് അവനോട് മുമ്പോരിക്കൽ പറഞ്ഞത് ഓർമ വന്നു……അതുകൊണ്ടാണോ സാരി വാങ്ങിയത്…..പക്ഷെ ഇന്നവൾക്കത് കണ്ട് സന്തോഷിക്കാനായില്ല…..അതിലും വലിയൊരാഗ്രഹമായിരുന്നല്ലോ അവൻ തട്ടിയെറിഞ്ഞത്……

അമ്മച്ചി അവൾക് വൃത്തിയായി സാരി ഉടുപ്പിച്ചു കൊടുത്തു…..കുഞ്ഞിപ്പെണ്ണിനെയുമെടുത്തു ഒരുക്കാനായി പുറത്തേക്കിറങ്ങി….

കണ്ണാടിക്കു മുന്നിൽ നിന്നു മുടി കുളിപ്പിന്നൽ ഇടുകയായിരുന്നു അവൾ….കണ്ണിൽ ഒരു തരി കണ്മഷിയില്ലെങ്കിലും കട്ടിയുള്ള പീലികൊണ്ട് നിറഞ്ഞു നില്കുന്നതിനാൽ കണ്ണെഴുതിയ പോലെ തന്നെ…..തുടുത്തു നിൽക്കുന്ന കവിളിനു കണ്ണ് തട്ടാതിരിക്കാനെന്ന വണ്ണം 2,3 ചുവന്ന കുരുക്കൾ……ഒപ്പത്തിനൊപ്പം വിടർന്നു നിൽക്കുന്ന മേൽചുണ്ടും കീഴ്ച്ചുണ്ടും……ആഭരണങ്ങൾ ഒന്നും തന്നെ ഇട്ടിട്ടില്ല…..വാതിൽ തുറന്നടഞ്ഞതും അമ്മച്ചിയാവുമെന്ന് കരുതി പിന്നലിൽ ശ്രദ്ധിച്ചു നിന്നു…..

അരയിലൂടെ അവന്റെ കൈ വന്നു ചുറ്റി…….അവളിലേക്ക് ഒന്ന് കുനിഞ്ഞു തോളിൽ താടികുത്തി നിന്നു…..കണ്ണാടിയിലൂടെ ഫിദയവന്റെ മുഖത്തെക്ക് നോക്കി….അവളുടെ ബ്ലൗസ്സിന്റെയതേ നിറമുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും  വേഷം….നീട്ടിപിടിച്ച കയ്യിലേക്ക് അവൻ കണ്ണാടിയിലൂടെ കണ്ണ് കാണിച്ചു………നോക്കിയതും ചുരുട്ടിപിടിച്ച കൈവിടർത്തി…..അതിനുള്ളിൽ റോസ് നിറത്തിലുള്ള പേപ്പർ…..അവളത് വിടർത്തി…….

“നിനക്കുള്ള മഹറാ……” കാതിലൊന്നുമ്മവച്ചവൻ പറഞ്ഞു…….

അവൾ വിശ്വാസംവരാതെ നോക്കി…..കണ്ണ് നിറഞ്ഞു കാഴ്ചമറയുന്നു. ……പിന്നെ വെട്ടിതിരിഞ്ഞവനെ കെട്ടിപിടിച്ചു  ഉറക്കെകരഞ്ഞു……..

“ഇതില്ലാതെയും നീയെന്റേതാരുന്നു പെണ്ണേ……ഈ ശബരീനാഥിന്റെ പാതി……ഇതിനൊരാൾക്കെ അർഹതയുള്ളൂ….. അവകാശമുള്ളൂ….. അത് നിനക്കാ…..” അവളെ പൊതിഞ്ഞു പിടിച്ചു ആ മുഖം നെഞ്ചിലേക്കമർത്തി അവൻ പറഞ്ഞു……

നെറുകിൽ ചുംബിച്ചു വിട്ടു…..

“പെണ്ണ് ചോദിക്കാനൊപ്പം വരാനും  കൈ പിടിച്ചു തരാനുമൊന്നും ആരുമില്ല നമുക്ക്…..അതുകൊണ്ട് ചോദിക്കുകേം പറയുകേം ഒന്നും ചെയ്യുന്നില്ല…..” ആ പേപ്പർ മാറ്റി

💬 Comments

View all comments