0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.8K

ഇങ്ങനൊക്കെ ചിന്തിക്കുന്നെ…ഛെ…..

അല്ല അതിനിപ്പോ എന്താ……അവൾടുമ്മിയല്ലേ….എന്റെ കെട്ടിയോളല്ലേ……

”ഡാകിനിം കൊച്ചുമോളും കണക്കാ……കൃത്യ സമയത്ത് കലക്കിക്കോളും…..“

”അച്ചേടെ പൊന്നിന് തണുക്കുന്നുണ്ടോടാ……ബാ നമുക്കകത് പോകാം……“ അവളെ ഒന്ന് കൂടി നോക്കി എണീറ്റകത്തേക് നടന്നു……..

കുളിച്ചു യൂണിഫോം ഇട്ടു ടേബിൾ ഇൽ വന്നിരിക്കുമ്പോൾ അവൾ പ്ലേറ്റ് മുന്നിലേക്ക് വച്ചു…..കറി ബൗളും അടുത്തു വച്ചു…..നോക്കുമ്പോൾ പുട്ടാണ്…….തനിക്കിഷ്ടമില്ലാത്ത ഒരേയൊരാഹാരം…18 കൊല്ലം ഒണക്കപ്പുട്ട് കഴിച്ചു വെറുത്തുപോയതാണ്…ബാക്കി എല്ലാത്തിനോടും സമരസപ്പെട്ടെങ്കിലും ഇതുമാത്രം അങ്ങട് പറ്റുന്നില്ല…….

“രാത്രി അരി വെള്ളത്തിലിടാൻ മറന്നുപോയി…..”

“ബ്രെഡ് വല്ലോം ഉണ്ടോടി…….”

“നോക്കട്ടെ….”

“അമ്മച്ചീ……ബ്രെഡ് ഉണ്ടോ……ഏട്ടന് പുട്ട് വേണ്ടന്ന്……”

ഞഞ്ഞായി…..ഇപ്പൊ വരും ഉപദേശവുമായിട്ട്

“അതെന്നതാടാ പുട്ടിനൊരു കുഴപ്പം……ഓരോരോ മക്കൾക്കു കിട്ടാനില്ലാഞ്ഞിട്ട്…..അങ്ങ് സോമാലിയേലൊക്കെ

”ഞാൻ കഴിച്ചോള…….വേഗം പുട്ടെടുത്ത വായിലേക്ക് കുത്തികയറ്റി……

കുഞ്ഞിക്കവിളിലൊരുമ്മയും വലിയ കവിളിലൊരു കടീം കൊടുത്തു മുറ്റത്തേക്കിറങ്ങുമ്പോ കണ്ടു അവളിട്ട പൂക്കളം…..ഇതിലും ഭേദം എല്ലാം കൂടെ വാരികൂട്ടി കുടഞ്ഞിടുവാരുന്നു…..അത്രക്കുണ്ട് മെന…..

മുറ്റത്തേക്കിറങ്ങുന്ന സ്റ്റെപ്പിൽ നില്കുന്നവളെ നോക്കി തലയാട്ടി അവൻ ബുള്ളറ്റ്എടുത്തു പോയി……..

പിന്നെയുള്ള ദിവസങ്ങളിലും അവൾ പൂവിട്ടു…അവസാനം ഉത്രാടതിന്റെയന്ന് നല്ല ഭംഗിയായങ് ഇട്ടു…..

“ഇനി ഈ പറമ്പിലെങ്ങും ഒരു മൊട്ടുപോലുമില്ലാട്ടാ….നാളെ ഇടണേൽ പൂ വാങ്ങീട് വരണം….”

“വൈകിട്ട് പോയി വാങ്ങാടി….ഫ്രിഡ്ജിൽ വച്ചാ മതിയല്ലോ……..”

പ്രതീക്ഷിച്ചപോലെ അവനു ലീവ് ഇല്ല…..പക്ഷെ ഉച്ചക്ക് കയറിയ മതി…..

“നമുക്കുച്ചവരെ ആഘോഷിക്കാംനേ ……”

പറഞ്ഞുകൊണ്ടവൾ അവൻ വറുത്തുകോരിവച്ചിരുന്ന ഏത്തക്കായ എടുത്ത് വായിലേക്കിട്ട്…..ചൂടുകൊണ്ട് വായ പൊള്ളി…..

“ചൂടോന്നാറട്ടെ എന്റെ കൊച്ചേ…….” അടുത്തുള്ള സ്‌റ്റോവിൽ ശർക്കര പാനി കാച്ചികൊണ്ടിരുന്ന അമ്മച്ചി അവളുടെ കൈക്ക് തട്ടി………

“ഇങ്ങനൊരു കൊതിച്ചി……..” എണ്ണയിലിട്ട് എന്ത് പൊരിച്ചു കൊടുത്താലും തിന്നുമവൾ

ഇന്ന് രാത്രി ശബരിക്കും അമ്മച്ചിക്കുമാണ് അടുക്കള ഡ്യൂട്ടി……..ചാച്ചനും

💬 Comments

View all comments