0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.9K

”എന്തിനു….“

”ഇന്നത്തെ ദിവസത്തിന്….കണ്ടുമുട്ടിയ അന്നുമുതൽ ഇന്നുവരെയുള്ള എല്ലാ ദിവസത്തിനും…..“ അവളൊന്ന് നനുത്തു പുഞ്ചിരിച്ചു………അവന്റെ നെഞ്ചിലേക്കു ചുണ്ടു ചേർത്തു വച്ചു……

” പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ

പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്…

പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ

പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്…

നോവുകൾ മാറാല മൂടും മനസ്സിന്റെ…

നോവുകൾ മാറാല മൂടും മനസ്സിന്റെ…

മച്ചിലെ ശ്രീദേവിയായി..

മംഗലപ്പാലയിൽ മലർക്കുടമായ്

മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്…

രാത്തിങ്കൾ പൂത്താലി ചാർത്തി

കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി...

നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ

നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍

നറുജപതീർത്ഥമായ് നീ നിറഞ്ഞു..

അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിലവൻ മൂളി………പാടിതീരുമ്പോൾ അവന്റെയുള്ളിൽ അവളുടെ മുഖമായിരുന്നു……..തന്റെ മച്ചിലെ ശ്രീദേവി……തട്ടമിട്ട ദേവി…….

ഒരു മാസംകൂടെ കടന്നുപോയി…..കാലം തെറ്റി തുലാമഴ പെയ്ത്തിപ്പോ നേരത്തെയാണ്……..തുള്ളിക്കൊരു കുടം തോരാതെ ഇരച്ചു പെയ്യുന്ന മഴയും അതിനൊപ്പമിറങ്ങുന്ന കോടയും…..തണുത്തു മരവിപ്പിച്ചു കളയും അവളിപ്പോ വീട്ടിൽ സ്വെറ്ററും ഇട്ടാണ് നടപ്പ്……..

മണി 6 കഴിഞ്ഞതേ ഉള്ളൂ….പക്ഷെ രാത്രി പോലിരുട്ടികിടക്കുന്നു…..കോടമഞ്ഞു പുത്തഞ്ഞിറങ്ങിതുടങ്ങി…..അമ്മച്ചി ആടിനെ കൂടിലാക്കാനും പുല്ലിട്ടുകൊടുക്കാനുമായി പോയതാണ്……കുഞ്ഞില അവളുടെ കയ്യിൽ ചൂടുമടിച്ചു പതുങ്ങിയിരിപ്പുണ്ട്……കുളിക്കാനായി വെള്ളം ചൂടാക്കാൻ കലം അടുപ്പിലേക്കു വച്ചു….ചോറു വാർത്തതെ ഉള്ളൂ തീയുണ്ട് നല്ലതുപോലെ……

കയ്യിലിരുന്നു കണ്ണടഞ്ഞു പോകുന്നുണ്ട് കുഞ്ഞിപ്പെണ്ണിന്റെ……തന്റെയതേ ഉറക്കപ്രാന്ത് കിട്ടിയിട്ടുണ്ട് ഈ പ്രായത്തിലുള്ള മറ്റു കുഞ്ഞുങ്ങളെ പോലെ അല്ല…….

ജനലും വാതിലുമെല്ലാം അടച്ചാലും മുറിക്കുള്ളിൽ വല്ലാത്ത തണുപ്പാണ്…ഓടിന്റെയാകും….തൊട്ടിൽ തുണി മാറ്റി കട്ടി പുതപ്പിന്റെയൊരു തുണി എടുത്ത് കെട്ടി അവൾ……കുഞ്ഞിനെ എടുത്ത് മാറോടു ചേർത്തു നൈറ്റിയുടെ സിബ്ബഴിച്ചു കൊടുത്തു…....ഞെട്ട് വായിലേക്ക് കിട്ടിയതും കുഞ്ഞു ആവേശത്തോടെ വലിച്ചുകുടിക്കാൻ തുടങ്ങി…..അൽപനേരം കഴിഞ്ഞു ഞെട്ടിൽ നിന്നും വാ വിട്ടതും

💬 Comments

View all comments