0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 300K

മോളെ ചേർത്തുപിടിച്ചിരിക്കുന്നു……

പതിയെ എണീക്കാൻ നോക്കിയതും പുറത്തെ ചൂടകന്നിട്ടാവും ശബരിയൊന്ന് മുഖം ചുളിച്ചു….പിന്നെ അങ്ങനെ തന്നെ കിടന്നു…..

കമ്പിളിക്കുള്ളിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി അവൾ….ദേഹമൊക്കെ ഇടിച്ചു പിഴിഞ്ഞ പോലെ വേദനിക്കുന്നു……

രാത്രിയിൽ കുഞ്ഞെണീറ്റു കരഞ്ഞപ്പോൾ കൂടെയെഴുന്നേറ്റൊരുത്തൻ തന്നെ പിന്നെ ഉറക്കിയത് വെളുപ്പിനെപ്പോളോ ആണ്……പിന്നെയും പിന്നെയും കൊതി കൂടുന്നെടീന്ന് പറഞ്ഞു കെഞ്ചി വരുന്നവനെ തടയാൻ അവളിലെ പ്രണയിനിക്കും ആയില്ല…….

തന്നോടുള്ള അവന്റെ ആസക്തി അവളെ അത്രമേൽ ഭ്രമിപ്പിച്ചിരുന്നു……

വെളുപ്പിനെ മേലുകഴുകിച് മാക്സി എടുത്തു ഇടീപ്പിച്ചതും അവനായിരുന്നു……തനിക്ക് ബോധമുണ്ടെന്ന് ദേഹത്തു വെള്ളം വീണു തണുക്കുമ്പോ ആണ് മനസിലായെ……വെറുതെ അല്ല അമ്മച്ചി വാളും പത്തലും പിടിച്ചു പുറകെ നടന്നെ……

മണി 8 കഴിഞ്ഞിട്ടുണ്ട്….അവനിന്നു ലീവ് ആണെങ്കിലും ഒന്ന് ചെല്ലേണ്ട കാര്യമുണ്ട്…..മുട്ട അടുപ്പത്തേക്ക് വച്ചു ഉള്ളി അരിഞ്ഞു…..അരിപ്പൊടി ചൂടുവെള്ളമൊഴിച്ചു കുഴച്ചു വെള്ളം ചേർത്തു കലക്കി നീർദോശയും ചുട്ടെടുത്തു….പെട്ടെന്നാക്കാൻ അതേ പറ്റൂ…അവനിഷ്ടവും ആണ്……

കറന്റ് ഇതുവരെ വന്നിട്ടില്ല….കാറ്റിൽ മരം വല്ലതും ഒടിഞ്ഞു ലൈൻ കമ്പിയിൽ വീണിട്ടുണ്ടാകും……

കുഞ്ഞിമണി എണീറ്റ് കരയാൻ തുടങ്ങിയപ്പോൾ ശബരിയവളെയും കൊണ്ട് അടുക്കളയിലേക്ക് വന്നു….തനിക്കു മുഖം തരാതെ തത്തികളിക്കുന്നു…..തീർന്ന ദോശമാവിൽ പിന്നെയും തവിയിട്ടിളക്കി നിൽക്കുന്ന പെണ്ണിന്റെ കയ്യിൽ കുഞ്ഞിനെ വച്ചുകൊടുത്തു ശബരി…….

“എന്റെ പൊന്നിന്  കുടിക്കാൻ കൊടുക്കെടി…..നിന്നു കളിക്കാണ്ട്……”

“അതിൽ അതിനു വല്ലോം ഉണ്ടായിട്ട് വേണ്ടേ…..മൊത്തോം കൂടെയങ്ങു…..”

“എന്താടി നിന്നു പിറുപിറുക്കുന്നെ……”

പോയവൻ തിരികെ അടുക്കളയിലേക്ക് ഇറങ്ങി…….

അവൾ അവനു പുറം തിരിഞ്ഞു….കുഞ്ഞിന് പാലൂട്ടി…….

“എന്താണ് ഫൂലാൻ ദേവിക്കൊരു നാണമൊക്കെ……”

“എന്താ ഉദ്ദേശം…….”

“അതൊക്കെയുണ്ട്……പറയട്ടെ…..”അവൻ പിന്നിലേക്കൊട്ടി……

“ശബരിയേട്ടാ….നിന്നു കിണുങ്ങാണ്ട് പോയെ……നിങ്ങക്കല്ലേ സ്റ്റേഷനിൽ പോണമെന്നു പറഞ്ഞത്………”

ഇനിയിവിടെ നിന്നാൽ ശെരിയാകില്ലെന്നറിയാം….കുഞ്ഞിനേയും കൊണ്ട്

💬 Comments

View all comments