Chapter Title : ഫിദ [Anamika]
നെഞ്ചിലിട്ടു കട്ടിലിൽ കിടക്കുന്നു……അവൾ പയ്യെ കുഞ്ഞിനെയെടുത്തു തൊട്ടിലിലേക്ക് കിടത്തി…..ഡിം ലൈറ്റ് ഓൺ ആക്കി ബെഡിലേക്ക് കിടന്നു…അവനവളെ നെഞ്ചിലേക്ക് കയറ്റികിടത്തി…..
“എന്താ ഇങ്ങനെ ചിന്തിക്കുന്നെ…..ഉച്ചക്കും ആലോചിച്ചിരിപ്പാർന്നല്ലോ…..”
“സ്റ്റേഷനിൽ എന്തേലും പ്രശ്നം ഉണ്ടോ……” അവൻ പൂച്ചയായിരിക്കുന്നത് തന്റെ അടുത്ത് മാത്രമാണെന്ന് അറിയാവുന്നവൾ ടെൻഷനോടെ ചോദിച്ചു….
“അതൊന്നുമില്ലെടി…….”
“നിന്റെ സർട്ടിഫിക്കറ്റ്സ് എന്തെങ്കിലും ഉണ്ടാകുമോ…..”
“അതെന്തിനാ…..” അവൾക്കൊന്നും മനസിലായില്ല
“നമുക്കിങ്ങനെ പോയ മതിയോടീ …..ഇത് ലീഗൽ ആക്കണ്ടേ…….”
അവൾ മുഖമുയർത്തി നോക്കി….
“സ്പെഷ്യൽ മാര്യേജ് ആക്ട് വച്ചു രജിസ്റ്റർ ചെയ്യാം…..അതിനു പക്ഷെ നിന്റെ സർട്ടിഫിക്കറ്റ്സ് വേണം……”
അവൻ പറഞ്ഞു വരുന്നത് അവൾക്കപ്പോ മനസിലായി……സർട്ടിഫിക്കറ്റ്സ് എല്ലാം വീട്ടിൽ ആണ്…..
“നാട്ടിലേക്ക് നമുക്ക് പോകേണ്ടി വരും കുഞ്ഞേ…….”
“പോകാം….”
അവനത്ര പെട്ടെന്നൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല…..
“എന്റെ കൂടെയില്ലേ….എവിടെ വേണേലും പോകാം….ആരുടെ മുന്നിലും ചെന്നു നിൽക്കാം ഞാൻ..…..ഈ ശബരീനാഥനുള്ളപ്പോ ഫിദയെ ആരും ഒന്നും ചെയ്യില്ല…എനിക്കുറപ്പാ…...” അവൾ പറഞ്ഞുകൊണ്ടവന്റെ കവിളിലും പിന്നെ നെറ്റിയിലും മുത്തി……..
അവനവളെ നെഞ്ചോട് ചേർത്തു പിടിച്ചു കിടന്നു……
കുറച്ച് ദിവസങ്ങൾക്കു ശേഷം ശബരിക്ക് ഓഫ് കിട്ടിയതോടെ അവർ ട്രെയിൻ കയറി……
അന്നൊരിക്കൽ അവന്റെ കയ്യും പിടിച്ചു എങ്ങോട്ടെന്നറിയാതെ നിന്നവൾ ഇന്ന് അവന്റെ പാതിയായി അതേ ട്രെയിനിൽ…..ഭയന്നോടിയ അതേ നാട്ടിലേക്ക് കൂടെയവനുള്ള സമാധാനത്തിൽ അവളിറങ്ങി….സങ്കടങ്ങൾ മാത്രം തന്നിടത്തേക്ക് സന്തോഷത്തോടെ…….
ശബരി റെന്റ് നെടുത്ത കാർ പാർക്കിങ്ങിൽ എത്തിച്ചിരുന്നു…..അതുമെടുത്ത് അവർ ഫിദയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു……
വീട് കണ്ടതും പെരുമഴയത് കൂരിരുട്ടിലേക്ക് വയറും വാരിപിടിച്ചിറങ്ങി ഓടിയ രാത്രി അവളുടെ ഓർമയിലേക്ക് വന്നു…..ശബരി അവളുടെ കൈയിൽ കൈകോർത്തു പിടിച്ചു ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി…….
അപ്പുറത്തും ഇപ്പുറത്തും ഉള്ള വലിയ
💬 Comments
View all comments