0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 300.3K

വീടുകളിൽ നിന്നും വ്യത്യസ്തമായി ഒറ്റനിലയിൽ ഇടത്തരമൊരു വീട്…..അവളുടെ വാപ്പ കഷ്ടപ്പെട്ടുണ്ടാക്കിയത്….അവസാന സ്റ്റേജ് ലുള്ള തന്നെ ചികിൽസിച്ച് ഇതുകൂടെ നഷ്ടമാക്കിയാൽ മകൾക്കായി ഇനിയൊന്നും ഇല്ലെന്ന് ചിന്തിച്ചു 19 കൊല്ലം തളർന്നു കിടന്നിട്ടും ഉറവ വറ്റാത്ത തന്റെ പ്രണയത്തെയും കൂട്ടി അയാൾ യാത്ര ആയ വീട്……മകളെ ഒറ്റക്കാക്കിയ വീട്…..ശബരിയൊന്നു നിശ്വസിച്ചു……

വാതിൽ പൂട്ടിയാണ് കിടക്കുന്നത്…..മുറ്റത്തൊരു കാർ കിടക്കുന്നത് കണ്ടു തലനീട്ടി നോക്കിയ അയൽവീട്ടുകാർ അവളെ കണ്ടു അന്തം വിട്ടു…പഴയ siയെ അവളോടൊപ്പം കണ്ടതും കഥയറിയാതെ അവർ പരസ്പരം നോക്കി..താക്കോൽ മൂത്താപ്പയുടെ വീട്ടിലാണെന്ന് അവരാണ് അവളോട് പറഞ്ഞത്….അവിടെ കയറി ചെന്നു…മൂത്തുമ്മയും താത്തയും മാത്രമേ ഉള്ളൂ വീട്ടിൽ….മൂത്തപ്പയെപ്പോലെ അല്ല അവർ അവളോട് കുറച്ച് അലിവൊക്കെ ഉണ്ട്…

അവിടെനിന്നും താക്കോൽ വാങ്ങി അവർ വീടുതുറന്നു കയറി…..നാളുകൾ പൂട്ടിയിട്ടതിന്റെ മുഷിപ്പ് മണം…..

ജനലും വാതിലുമെല്ലാം തുറന്നിട്ടു……അവളകത്തു  ഓരോ മുറിയിലും കയറിയിറങ്ങി….കഷ്ടപ്പാട് മാത്രമായിരുന്നു കൂട്ടിനെങ്കിലും 18 വർഷം തന്റെ വാപ്പയോടും ഉമ്മയോടും ഒപ്പം കഴിഞ്ഞ ഇടം…..ഉമ്മ കിടന്നിരുന്ന കട്ടിൽ കണ്ടതും സങ്കടം അണപൊട്ടിയോഴുകി…..കട്ടിലിലേക്ക് കമിഴ്ന്നു വീണു കരഞ്ഞു…….

കുഞ്ഞിനെയുമെടുത്തു വന്നപ്പോൾ എങ്ങലടിച്ചു കരയുന്നവൾ…..അവളെ കുറച്ചുനേരം തനിച്ചു വിട്ടവൻ…..

ഒന്നു കരഞ്ഞുതീർന്നപ്പോൾ ആശ്വാസം തോന്നിയവൾക്….എഴുന്നേറ്റ് ചെല്ലുമ്പോൾ കുഞ്ഞിനെ കിണറ്റുകരയിൽ കുളിപ്പിച്ചു വസ്ത്രം മാറ്റുകയാണ് ശബരി…..

“ഒന്നു കുടിപ്പിച്ച് ഉറക്കിയേ കുഞ്ഞേ…..നിലക്കുഞ്ഞാകെ വാടി…..”

പൊടിയടിച്ച ബെഡ്ഷീറ് എടുത്തു മാറ്റി അലമാരി തുറന്നോരെണ്ണം എടുത്തു….പൂപ്പൽ മണം….അതു മാറ്റിവെച്ചു അവളിട്ടിരുന്ന തട്ടം എടുത്തു ബെഡിലേക്ക്‌ വിരിച്ചു..കുഞ്ഞിനേയും കൊണ്ട് അതിലേക്ക് കിടന്നു…..പാലുകൊടുത്തു തട്ടിത്തട്ടിയുറക്കി……

കറന്റ്‌ കണക്ഷൻ കട്ട്‌ ആയിരുന്നു…..അത്യാവശ്യത്തിനു വേണ്ട വെള്ളം അവൻ കോരി കൊടുത്തു…..കൊണ്ടുവന്ന ബാഗ് തുറന്നു ഡ്രസ്സ്‌ എടുത്തു മാറ്റി…കുറച്ച് സമയം

💬 Comments

View all comments