0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 300.3K

കുറിച്ചോർക്കാതെ തന്റെ അഭിമാനം സംരക്ഷിച്ചു പിടിക്കുന്നവനെ തന്റെ കുഞ്ഞിനെ ചോദ്യ ചിഹ്നമാക്കാത്തവനെ അവൾ അങ്ങേയ്യറ്റം പ്രണയത്തോടെ,ബഹുമാനത്തോടെ നോക്കി…..

“അപ്പോ ഇതാർന്നോടാ നിന്റെ മംഗലാപുരം പോക്ക്……ഈ കൊച്ചിനെ കാണാനാരുന്നോ നിന്ന നിൽപ്പിൽ എമർജൻസി ലീവും എടുത്ത്  പൊയ്‌കൊണ്ടിരുന്നേ…….” അവിടെ അവനോടെല്പം അടുപ്പം ഉണ്ടായിരുന്ന പ്രായം ചെന്ന രാമേട്ടൻ തോളിൽ അടിച്ചുകൊണ്ട് ചോദിച്ചു….

അതിനവൻ ഒന്ന് ചിരിച്ചതേയുള്ളു……

“കഥ മൊത്തം പോരട്ടെ….ഇതെപ്പോ തുടങ്ങി…..”

“അങ്ങനെ വലിയ കഥ ഒന്നുമില്ല….ഇവളുടെ വീടിനടുത്തൊരു കേസുമായി ബന്ധപെട്ടു പോയതാ….അപ്പോളാണ് കാണുന്നത്….”

ഇതൊക്കെയെപ്പോ എന്നാ മട്ടിൽ ഫിദയവനെ നോക്കി…..

“എന്നാലുമെന്റെ കൊച്ചേ….ഈ മുരട്ട് പിടിച്ച കടുവയെ നിനക്ക് പ്രേമിക്കാൻ കിട്ടിയോളോ….”

ci ഇല്ലാതിരുന്നതിനാൽ കുറച്ച് ഫോർമാലിറ്റീസ് തീർത്തു അവർ ഇറങ്ങി…….

“അതേ…..വച്ചുകാച്ചുന്നുണ്ടാർന്നല്ലോ പ്രേമമാന്നൊക്കെ….മുമ്പ് ഞാൻ അമ്മച്ചിയോടൊന്ന് പ്രേമിച്ച കെട്ടിയെന്ന് പറഞ്ഞെന് രണ്ട് ദിവസം കളിയാക്കിയമുതലാ…....എന്തൊരു നുണ ആടോ സ്പോട്ടിൽ പറഞ്ഞുവച്ചേ……”

ഡ്രൈവിനിടയിൽ അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു…..

”നിനക്കൊരു പിങ്കിൽ വെള്ളപ്പൂക്കൾ ഉള്ളൊരു ചുരിദാർ ഇല്ലായിരുന്നോ പണ്ട്…..“

”അതേത് ചുരിദാർ……ആഹ്ഹ് ഉണ്ടായിരുന്നു…. അഴേൽ വിരിച്ചിട്ടതാ വൽസേച്ചിടെ പശു കടിച്ചു വലിച്ചുകീറി…..എന്റെ ഫെവെറൈറ്റ് ആയിരുന്നത്…..അല്ലാ അതെങ്ങനെ ഏട്ടനറിയാം…..“

”ഈ വത്സയുടെ മരുമകളുമായിട്ട് അവർ ഇഷ്യൂ ഉണ്ടാക്കിയപ്പോൾ ഞങ്ങൾ അവിടെ വന്നിരുന്നു….അന്നാ ചുരിദാറും കയ്യിൽ പിടിച്ചു അവരുടെ പശുനോട്‌ വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു നീ….ഒരു ബ്ലൂ സ്കൂൾ യൂണിഫോമും വൈറ്റ് തട്ടവുമൊക്കെ ഇട്ട്……പ്ലസ് ടു വിനാണെന്ന് തോന്നുന്നു അന്ന്. ….“

”എന്നിട്ടെന്നാ എന്നോടിത്രേം നാളും പറയാതിരുന്നേ….“

”ഞാനതു മറന്നായിരുന്നു……പിന്നിന്നു നിന്റെ വീട് കണ്ടപ്പോൾ ഓർമ വന്നതാ…..“

വീട്ടിലെത്തി സെറിലാക് കലക്കി കൊടുക്കാൻ നോക്കുമ്പോ അവൾക് പരിചയമില്ലാത്ത ഫ്ലെവർ ആയതിനാൽ അമ്പിനും വില്ലിനും

💬 Comments

View all comments