Chapter Title : ഫിദ [Anamika]
അടുക്കുന്നില്ല കുഞ്ഞില…….കറന്റ് ബില്ല് അടച്ചപ്പോൾ ഫ്യൂസ് കുത്തിയിരുന്നു…….പക്ഷെ ഗ്യാസ് ഇല്ലാത്തതിനാൽ കുറുക്കുണ്ടാകാൻ പറ്റില്ല…..അവസാനം ശബരി വേറെ വാങ്ങാനായി കാറുമെടുത്തിറങ്ങി……
അൽപ സമയം കഴിഞ്ഞ് ഡോറിൽ മുട്ട് കേട്ടതും തട്ടം തലയിൽ വലിച്ചിട്ടു ഫിദ വാതിൽ തുറന്നു…..
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…..അയാളാണ് സഹീർ…..
വൃത്തികെട്ട ചിരിയോടെ മുന്നിൽ നിൽക്കുന്നു…..
“എന്താ ഫിദമോളെ സുഖമാണോ…..”
“നിങ്ങളെന്തിനാ ഇവിടെകയറിയത്…..ഇറങ്ങിപ്പോ……”
അവൾ വാതിൽ അടക്കാൻ ആഞ്ഞതും അയാൾ അതിൽ കൈ വച്ചു തടഞ്ഞു……..
“ആ പോലീസ് കാരന്റെ കൂടെ കിടന്നു ഉണ്ടാക്കിയതാരുന്നല്ലെടി…..വെറുതെ അല്ല അവനന്ന് അവിടെ കിടന്നു നിനക്കുവേണ്ടി വാദിച്ചത്…..”
“ആണെങ്കിലെന്താ…..നിന്നെപ്പോലെ ഭാര്യയുണ്ടായിട്ടും പാതിരാത്രിക്ക് അനിയത്തിയായി കാണണ്ടവളുടെ മാനത്തിന് വില പറഞ്ഞിട്ടില്ല അയാൾ……….”
“അറ്റം ചെത്താത്തവന്റെ കേറുന്നതിന്റെ മെണപ്പാണോടി…….അവനങ്ങ് കയറിമേയുന്ന ലക്ഷണം ഉണ്ടല്ലോ…..കൊഴുത്തുമെഴുതിട്ടുണ്ട് നീ……..” ചുണ്ട് നനച്ച് അവളെ അടിമുടിയുഴിഞ്ഞുകൊണ്ടുള്ള പറച്ചിൽ കേട്ടതും ഫിദയ്ക്ക് പെരുത്തുകയറി….
“ഇറങ്ങിപ്പോടാ നായെ…….ഇല്ലെങ്കിൽ ഞാനിവിടെ കിടന്ന് വിളിച്ചുകൂവും….ഇത്താതേം മക്കളും എല്ലാരും അറിയട്ടെ…..”
“ഡീ…..” ആക്രോഷിച്ചു കൊണ്ടയാൾ അകത്തേക്ക് കയറാൻ ആഞ്ഞതും ശബരിയുടെ കാറിന്റെ വെളിച്ചം കണ്ടു……
പെട്ടെന്ന് വെട്ടിത്തിരിഞ്ഞു മുറ്റത്തേക്കിറങ്ങി…അവൻ കാറിൽ നിന്നിറങ്ങും മുമ്പ് മുറ്റം കടന്ന് റോഡിലേക്കിറങ്ങിപോയി……..
“ആരാ കുഞ്ഞേ……”
അവളൊന്നും മിണ്ടിയില്ല പകരം അവനെ ആഞ്ഞു പുണർന്നു……നെഞ്ചിലേക്ക് മുഖം അമർത്തികടിച്ചു………
“എന്താടി……”
ഒന്നുമില്ലെന്ന് മുഖമിട്ടുരുട്ടി…….
കുഞ്ഞിനെ കഴിപ്പിച്ചു അവരും കഴിച്ചു കിടന്നു……
ശബരിയുടെ നെഞ്ചിൽ കിടന്നുറങ്ങിയ കുഞ്ഞിനെ ബെഡിലേക്ക് കിടത്തി അവൾ കയറികിടന്നു….അവൻ നിലക്കുഞ്ഞിനെപോലെ അവളെയും ചേർത്തു പിടിച്ചു…..അവളവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി……
“തിരിച്ചു പോകാം…..നമ്മുടെ സ്വർഗത്തിലേക്ക്….ഇവിടെ നിക്കണ്ട ഏട്ടാ…..”
“മ്മ്മ്….പോകാം…നാളെ കഴിഞ്ഞൊന്ന് കൂടെ സ്റ്റേഷനിൽ പോണം…..പിന്നെ നേരെ അവിടുന്ന് ഇടുക്കിയിലേക്ക്……”
എന്തോ
💬 Comments
View all comments