Chapter Title : Forgiven 6 [വില്ലി ബീമെൻ]
സേതു കോൾ എടുത്തു..
"എന്താ ആന്റി പ്രശ്നം "..
"സേതു, മാധവൻ ഒരു വശത്തു നിന്നും പൊളിച്ചു തുടങ്ങിട്ടുണ്ട് "..മിനി പറഞ്ഞ പുറകെ സേതുവിന്റെ ചെവിയിൽ ജെസിബിയുടെ ശബ്ദം മുഴങ്ങി കേട്ടു..
"അജു അവിടെയുണ്ടോ "..സോഫയിൽ കിടന്നു പിലോയിൽ സേതുവിന്റെ കൈ മുറുക്കി.
"ഞാൻ കൊടുകാം ".മിനി മൊബൈൽ അജുവിന്റെ കൈയിൽ കൊടുത്തു.
"പറയാടാ "അജു കൂളായിട്ട് സംസാരിച്ചു തുടങ്ങി..
"നിർത്തികൊ പൂറിമോനെ ഞാൻ അങ്ങോട്ട് വരുവാ ". സേതു ദേഷ്യത്തിൽ അലറി കൊണ്ട് പറഞ്ഞു..
"ഞാൻ എന്തു ചെയ്യാനാണ് അനുവിന്റെ പേരിലെ ഷെയറാണ് അവരും പൊളിക്കുന്നെ "..അജു അവന്റെ അവസ്ഥ പറഞ്ഞു..
"പോലയാടി മോനെ അവളുടെ പേര് നീ പറഞ്ഞാൽ ഉണ്ടാലോ.ഇപ്പോൾ എവിടെയെയായോ അവിടെ നിർത്തികൊ മാധവന്റെ കുടുംബ അടക്കം ഞാൻ കത്തിക്കും "..സേതുവിന്റെ ശരീരം ദേഷ്യം കൊണ്ട് വിറച്ചു...
"ഞാൻ എന്തു ചെയ്യന്നനാടാ"..
"നീ ഒരു മൈരും ചെയ്യണ്ടേ,ഫോൺ ആന്റിയുടെ കൈയിൽ കൊടുക്കട "..
സേതു പറഞ്ഞപ്പോൾ അജു മൊബൈൽ തിരിച്ചു മിനിയുടെ കൈയിൽ കൊടുത്തു..
"പറ സേതു "..
"അവമാരും പൊളിക്കാട്ടെ ആന്റി "..സേതു കോൾ കട്ട് ചെയ്തു..
സേതുവിന്റെ കോൾ കട്ട് ആയപ്പോൾ പൂമുഖത്തും എല്ലാം കണ്ടുയിരിക്കുന്ന ശേഖരനിലേക്കും മിനിയുടെ നോട്ടം പോയി..
"ഇത്രയും നടന്നിട്ടും നിങ്ങൾ എന്താ ഒന്നും മിണ്ടാതെ ".എല്ലാം നോക്കി മൗനമായിയിരിക്കുന്ന ശേഖരന്റെ തോളിൽ പിടിച്ചു കൊണ്ട് അനിത ചോദിച്ചു..
"നീ കഴുത്തിൽ ഒരു കയർ ചുറ്റികൊണ്ട് അങ്ങോട്ട് ഇറങ്ങി ചെല്ല് ".ശേഖരൻ സഹതാപത്തോടെ അനിതയെ നോക്കികൊണ്ട് പറഞ്ഞു...
"നിങ്ങൾക്കും ഭ്രാന്ത് ആയോ ".അനിത ശേഖരനുനേരെ ചിറി..
💬 Comments
View all comments