0%

Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]

Author : Amavasi Read All Parts 855

അവരുടെ വേഷം പാവാടയുടെ കീറിൽ കൂടെ അവരുടെ തുട കാണുന്നുണ്ട് ചെറുതായി അത് മറക്കൻ അവർ കരഞ്ഞു കൊണ്ട് ശ്രമിക്കുക ആയിരുന്നു അത് കണ്ടു നിന്ന അമ്മു തന്റെ ഉടുത്ത മുണ്ട് അവർക്കു ഉടുത്തു കൊടുത്തു എന്നിട്ട് അവരെ ചേർത്ത് പിടിച്ചു

ഇത് കണ്ടു എല്ലാരും ഒന്ന് അന്തം വിട്ടെങ്കിലും ഒരു മനുഷ്യനും അവളെ കുറ്റം പറയാൻ പറ്റിയില്ല അത് കഴിഞ്ഞു അമ്മു

എല്ലാരോടും ആയി പറഞ്ഞു

അമ്മു : ഇത് പഴയ അടിമ ആയി നിക്കേണ്ട കാലം അല്ല നമ്മൾ പണി എടുക്കുന്നു അതിനുള്ള മുതല് നമ്മക്ക് കിട്ടിയേ പറ്റു... ഇതിന്റെ പേരിൽ എന്ത് വന്നാലും ഞാൻ ചോയിക്കും കൂടെ നിക്കുന്നവർക്ക് കൂടെ നിക്കാം ഇല്ലെങ്കിൽ ഇപ്പൊ തുണി ഉറിഞ്ഞ കാര്യം പറഞ്ഞു കുറ്റ പെടുത്താം

കാര്യം അനിലും അനീഷും പെട്ടന്ന് ഒന്ന് പതറി പോയാലും ആ ഗ്യാപ്പിൽ അമ്മു ഇതൊക്കെ ചെയ്യും എന്നും പ്രതീക്ഷിച്ചു കാണില്ല.. അവർ രണ്ടാളും അവരുടെ പുറകിൽ പോയി നിന്നു ആദ്യം മൂന്നു പേരുള്ളത് പിന്നെ മൂപ്പത് ആയി അത് മൂന്നുറായി...

അമ്മു : ഇന്ന് നമുക്ക് ഇവിടെ വെച്ച് ഉണ്ടായ സംഭവത്തിൽ ഒന്നും പ്രതികരിക്കാത്ത പോയാൽ ഇനിയും അത് ഉണ്ടാവു അതോണ്ട് ഞാൻ ഇപ്പൊ തന്നെ പോവാൻ പോവാ ശേഖരന്റെ വീട്ടിൽ വരുന്നോര്ക് എന്റെ കൂടെ വരാം

അപ്പൊ ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും ഒരു 5 വയസ്സ് തോന്നിക്കുന്ന ഒരു ചെറിയ പെൺകുട്ടി വന്നു അമ്മുവിന്റെ വിരൽ പിടിച്ചു പിന്നെ അതൊരു കൂട്ടം ആയി പോയി

നേരെ ശേഖരന്റെ വീട്ടു പടിക്കൽ ചെന്ന് ഗേറ്റ് എല്ലാരും കൂടെ തള്ളി തുറന്നു

ഉമ്മറത്ത് ചാരു കസേരയിൽ ഇരിക്കുന്ന ശേഖരൻ ഇത് കണ്ടു ഞട്ടി.... എന്നിട്ട് അമ്മു ആ ചെറിയ കുട്ടിയുടെ കയ്യിൽ കൊറച്ചു പച്ച മീൻ കൊടുത്തു അത് കൊണ്ട് പോയി തിണ്ണയിൽ വെക്കാൻ പറഞ്ഞു  കൊച്ചു അത് പോലെ കൊണ്ട് വെച്ച്.. അമ്മു നേരെ അയാളുടെ അടുത്തു പോയി

അമ്മു : അങ് നടുക്കടലിൽ നിന്നും പിടിച്ച മീൻ ആണ്

💬 Comments

View all comments