0%

Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]

Author : Amavasi Read All Parts 856

ഇത് ഇത് ദാ ഈ തിണ്ണയിൽ എത്തിക്കാൻ കഴിജിട്ടുണ്ടെങ്കിൽ ഇനി ഞങ്ങൾ പിടിക്കുന്ന മീൻ ഞങ്ങൾ വീറ്റോളം കേട്ടോ ശേഖരൻ മുതലാളി

ശേഖരൻ ഇത് കണ്ടു ഒന്ന് ഭയന്നെഗിലും അത് പുറത്തു കാണിക്കാതെ പിടിച്ചു നിന്നു

ശേഖരൻ : ആഹ്ഹ്ഹ് നീ കൊള്ളാലോ പെണ്ണെ നിനക്ക് ഉടു തുണിയും കോണണനും ഒന്നും ഇല്ലേ 😁.. അതോ അതിനു വക ഇല്ലാത്ത കൊണ്ടാണോ മീൻ പിടിക്കാൻ ഇറങ്ങിയേ

അമ്മു : എന്റെ ഉടു തുണിയും കോണനും ഒന്നും മൊതലാളി നോക്കണ്ട അതെനിക്ക് വേണ്ടപ്പോൾ iduvo ഇടാതെയോ നടന്നോളാം ഇനി അങ്ങോട്ട്‌ വലിയ ജന്മി തരം കാണിക്കാൻ നിക്കേണ്ട

അതും പറഞ്ഞു അവൾ തിരികെ നടന്നു അന്നേരം ശേഖരൻ

ശേഖരൻ : ഒന്ന് നിന്നെടി കൊച്ചേ നീ ആ രാഘവന്റെ മോളല്ലേ നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടതാ.. അന്നും ഇത് പോലെ തന്നെ തുണിയും മാണിയും ഒന്നും ഇല്ലായിരുന്നു 😁... എന്നാലും നീ അങ്ങ് വളർന്നു...

എന്നിട്ട് മുന്നോട്ടു നടന്നു പോയി കൂടി നിക്കുന്ന നാട്ടുകാരോടായി പറഞ്ഞു

ശേഖരൻ : ഇവൾ ആണോ നിങ്ങളുടെ രക്ഷകി... ഈ പീറ പെണ്ണിന്റെ വർത്താനം കേട്ടു നടന്ന ഒറ്റ എന്നതിനും സമാധാനം ഉണ്ടാകില്ല കേട്ടോ

എന്നിട്ട് അവളുടെ അടുത്തേക്ക് പോയി മുഖത്തോട് അടുത്തു മുഖം വെച്ച് ശേഖരൻ

ശേഖരൻ : എടി പെഴച്ചവളെ നിന്റെ അച്ഛൻ കടലിൽ പോയി കെടക്കുവല്ലേ അവനെ ഈ ശേഖരന്റെ ബോട്ടിൽ ആണ് പോയത് അവനു ചുറ്റും എന്റെ ആൾക്കാരാ അത് നീ മറന്നോ

അമ്മു : എന്റെ ശേഖരൻ മൊയിലാളി... എന്റെ അച്ഛൻ കടലിൽ ഇന്നും ഇന്നലെയും ഒന്നും അല്ല പോവാൻ തുടങ്ങിയത് പോയ പോലെ ഇങ്ങു വരും... പിന്നെ ഇത്രയും പേടിപ്പിച്ച കൊണ്ട് ഒന്ന് ഞാൻ നിക്കറിൽ മുള്ളിയേക്കാം വേണോ...

ശേഖരൻ : നീ മുള്ളുവല്ല അതിലും വലുത് ചെയ്യാൻ പോണേ ഉള്ളൂ

അമ്മു : എന്നാ ശെരി ഞങ്ങൾ അങ് പോയേക്കാം...

അതിൽ പിന്നെ അമ്മുവിനെ തള്ളി പറഞ്ഞ എല്ലാരും അവൾക്കു സപ്പോർട്ട് ആയി നിന്നു

💬 Comments

View all comments