0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 13 [Kingkong]

Author : Kingkong Read All Parts 87K

അടുക്കളയിലേക്ക് പോകുമ്പോൾ അവൾ വളരെ അധികം ശ്രദ്ധിച്ചു. നേരത്തെ ഗ്രെയ്‌സ് ഒന്ന് പൊക്കിയതാണ്. ഒരിക്കൽ കൂടി അവൾക്കു സംശയം തോന്നാതിരിക്കാൻ നടപ്പിലും നിൽപ്പിലും എല്ലാം ഗായത്രി നന്നേ പാട് പെട്ടു.

ഗ്രേയ്സ് : കാൽ എങ്ങനുണ്ട്?

ഗായത്രി : കുഴപ്പമില്ല.

ഗ്രേയ്സ് : എന്ത് പറ്റി? ഇന്ന് കുളിച് ഇറങ്ങാൻ ഒരുപാട് സമയം എടുത്തല്ലോ?

ഗായത്രി: ഏയ്‌.... ഡ്രസ്സ്‌ ഒന്ന് കഴുകി

ഗ്രേയ്സ് : എന്തിന്? ലോൺടറി ബാഗിൽ ഇട്ടാൽ പോരായിരുന്നോ?

ഗായത്രി: ഏയ്‌..... ഡ്രസ്സ്‌ ഒന്ന് നനഞ്ഞു.

ഗ്രേയ്സ് : എങ്ങനെ?

ഗായത്രി പതുങ്ങി, ഒരു കള്ളത്തിൽ നിന്നു മറ്റൊരു കള്ളത്തിലേക്ക് പോകാൻ വഴിയറിയാതെ അവൾ ഗ്രൈസിന്റെ മുന്നിൽ നിന്നു പരുങ്ങി.  അത് വിട്  നീ ചായ എടുക്ക്, എനിക്ക് ഇത്തിരി ജോലി ഉണ്ട്.

ഗ്രേയ്സ് : ഡ്രസ്സ്‌ എങ്ങനാ നനഞ്ഞേ?

ഗായത്രി : ബാത്രൂമിൽ കയറിയപ്പോൾ ചെറുതായി ഒന്ന് കാൽ തെന്നി വീണു. അപ്പോൾ നനഞ്ഞു

ഗ്രേയ്സ് : കർത്താവേ .. വിണോ? എന്നിട്ട് വല്ലതും പറ്റിയോ?

ഗായത്രി : ഒന്നും പറ്റിയില്ല....

അവൾ ഗായത്രിയുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഗായത്രി വേഗം  ചായയും എടുത്തു കൊണ്ട് അടുക്കളയിൽ നിന്നു പുറത്തേക്ക് കടന്നു.

ഗ്രേയ്സ് പിന്നിൽ നിന്നു വിളിച്ചു ചോദിച്ചു സ്നാക്ക്സ്  ഒന്നും വേണ്ടേ?

ഗായത്രി : വേണ്ട.....ഇത് മതി

ഗ്രേയ്സ് ഇവൾക്കിത് എന്ത് പറ്റി എന്ന രീതിയിൽ അവളുടെ വല്ലാത്ത പോക്ക് നോക്കി കണ്ണ് തുറിച്ചു നിന്നു.

ഗായത്രി മെല്ലെ ഗാർഡനിലേക്ക് ഇറങ്ങി. അവിടുള്ള കസേരയിൽ ഇരുന്നു ചായ കുടിക്കാൻ തുടങ്ങി. കസേരയിൽ

💬 Comments

View all comments