Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
റിപ്ലൈ ഒന്നും തരുന്നില്ല.
ഗായത്രി : അതെ... അവൾക്ക് നിന്നെയല്ല, മറിച് എന്നെയാണ് വേണ്ടത്? അവൾ ഇനി നിനക്ക് മെസ്സേജ് അയക്കില്ല.
ഗ്രൈസിന്റെ കണ്ണിൽ ഒരു വലിയ ഞെട്ടൽ ഉണ്ടായി.
ഗ്രൈസ് : ഗായത്രി എന്തൊക്കെയാ ഇ പറയുന്നത്.
ഗായത്രി അതോടെ നടന്നത് ഒക്കെയും ഏകദേശ രൂപത്തിൽ അവളോട് പറഞ്ഞു. മമ്മയുടെയും ടീമിന്റെയും ട്രാപ്പിന്റെ കഥയാണ് അവൾ പറഞ്ഞത്. ആ കഥയിൽ അവൾ ഇരയായ ഒരു പാവം വീട്ടമ്മ ആയിരുന്നു.
ഒരു സിനിമക്കഥ പോലെ ഗ്രൈസ് ഗായത്രി പറഞ്ഞത് മുഴുവൻ കേട്ടു. ആ കഥ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ ആ മുഖത്ത് നിന്ന് പറിഞ്ഞു ഗായത്രിയുടെ മടിയിൽ വീഴും എന്ന് തോന്നി.
കഥ മുഴുവൻ പറഞ്ഞതും ഗായത്രിക്ക് ഒരൽപ്പം ആശ്വാസം ലഭിച്ചു. അവൾ മെല്ലെ എഴുന്നേറ്റു.
ഗ്രൈസ് : ഗായത്രി, നി വല്ലാത്ത ഒരു കുഴിയിൽ അല്ലേ വന്നു വീണത്?
ഗായത്രി : യെസ്.... ഇപ്പോൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നവർ ഒക്കെയും ഒരു ടീം ആയി എന്നെ വേട്ടയാടുക ആയിരുന്നു എന്ന് മനസിലായി.
ആ കൂട്ടത്തിൽ നീയും ഉണ്ടോ എന്നെനിക്ക് അറിയില്ല. അഥവാ നി ഉണ്ടെങ്കിൽ ഞാൻ എല്ലാം നിന്നോട് പറഞ്ഞു എന്ന് നി അവരെ അറിയിക്കുക. എനിക്ക് ഇപ്പോൾ ആരെയും വിശ്വാസമില്ലാതെ ആയിരിക്കുന്നു...
അതും പറഞ്ഞു അവൾ എഴുന്നേറ്റു, എന്നിട്ട് വീണ്ടും റൂമിലേക്ക് പോയി. കേട്ടത് ഒക്കെയും സത്യമാണോ കള്ളമാണോ എന്നറിയാതെ ഗ്രൈസ് അപ്പോഴും ഇരുന്നിടത്തു തന്നെ ഇരിക്കുക ആയിരുന്നു. അവളുടെ കണ്ണിലെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല.
സഞ്ചയുടെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഗ്രൈസ്
💬 Comments
View all comments