Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
ചിന്തകൾക്ക് ഉത്തരമൊന്നും കിട്ടാതെ ഗ്രൈസ് വീണ്ടും മറുവശത്തേക്ക് തിരിഞ്ഞുകിടന്നു.
ഒടുവിൽ ഒരു കാര്യം മാത്രം അവൾക്ക് വ്യക്തമായിരുന്നു—ഗായത്രി ആ കെണിയിൽ നിന്ന് സുരക്ഷിതമായി പുറത്തുവരണം. തനിക്ക് എല്ലാം പരിഹരിക്കാൻ കഴിയില്ലെങ്കിലും, അവൾ ഒറ്റയ്ക്കല്ലെന്ന് എങ്ങനെയെങ്കിലും ഗായത്രിയെ ബോധ്യപ്പെടുത്തണം.
ആ ചിന്തയോടെ പോലും അവളുടെ മനസ്സിലെ ഭാരമൊന്നും കുറഞ്ഞില്ല.
അതെ സമയം സഞ്ചയ്യുടെ റൂമിൽ അവന്റെ ഫോണിൽ അടുത്ത മെസ്സേജ് എത്തി.
മമ്മ.... റെഡി?
സഞ്ചയ് : യെസ്........ വാട്ട് എബൌട്ട് യൂ?
യെസ്.... ഐ ആം റ്റൂ.......
സഞ്ചയ്: ഒക്കെ
ഗായത്രിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു. അവൾ വേഗം അതെടുത്തു നോക്കി. അത് അന്നയുടേതായിരുന്നു.
അന്ന : നുറയുടെ അടുത്ത് എങ്ങനെ ഉണ്ടായിരുന്നു.....
ഗായത്രിക്ക് ദേഷ്യം വന്നു. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ തിരിച്ചു മെസ്സേജ് ഇട്ടു
കുഴപ്പമില്ല... അവൾ ശെരിക്കും എന്നെ പിഴിഞ്ഞെടുത്തു....
അന്ന : സോറി ടാ.... പാർവതിയുടെ കാര്യത്തിൽ മമ്മ നേരിട്ട് ഇടപെട്ടിട്ടാ. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഗായത്രി : ഇട്സ് ഓക്കേ ടാ..... അത് ഞാൻ എങ്ങനേലും സോൾവ് ചെയ്ത് കൊള്ളാം.
അന്ന : ഓക്കേ. താങ്ക് യൂ. ടേക്ക് കെയർ....
ഗായത്രി : ഓക്കേ.... താങ്ക് യൂ. സീ യൂ..
ഫോൺ താഴെ വെച്ച് ഗായത്രി വീണ്ടും കട്ടിലിലേക്ക് കിടന്നു. അവൾ മെല്ലെ കണ്ണടച്ചു ഉറങ്ങാൻ ഉള്ള വഴി നോക്കി.
ഉറക്കത്തിലേക്ക് വഴുതിവീണ ഗായത്രിയുടെ മനസ്സ് പതുക്കെ മറ്റൊരു ലോകത്തേക്ക് ഒഴുകിപ്പോയി.
സ്വപ്നത്തിൽ അവൾ പാർവതിയോടൊപ്പം ഒരു ദൂരയാത്രയിലായിരുന്നു. ചുറ്റും മഞ്ഞുമൂടിയ മലനിരകൾ, തണുത്ത കാറ്റ്, വഴിയരികിൽ പൂത്തുനിൽക്കുന്ന മരങ്ങൾ. എവിടെയോ നിന്ന് കേൾക്കുന്ന പക്ഷികളുടെ ശബ്ദത്തിനിടയിൽ പാർവതിയുടെ ചിരി മാത്രം ഗായത്രിക്ക് ഏറ്റവും വ്യക്തമായി കേൾക്കാമായിരുന്നു.
അവൾ ഒരു നിമിഷം പാർവതിയെ നോക്കി നിന്നു.
ഇത്രയും ദിവസമായി മനസ്സിൽ നിറഞ്ഞുനിന്ന
💬 Comments
View all comments