Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
ചെയ്താലോ?
ഗായത്രി : അതൊക്കെ വലിയ റിസ്ക് ആണ് ഗ്രൈസ്...
ഗ്രൈസ് : പിന്നെ നമ്മൾ എന്ത് ചെയ്യും?
ഗായത്രി : അറിയില്ല.... നിനക്ക് വേണമെങ്കിൽ ഇവിടെ നിന്ന് പോകാം..
ഇല്ലെങ്കിൽ ചിലപ്പോൾ അവർ നിന്നെയും തേടി വരും..
ഗ്രൈസ് : വരട്ടെ.... എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. എന്നെ കൊടുത്താൽ അവർ തന്നെ ഈ കുടുക്കിൽ നിന്ന് രക്ഷപെടാൻ ആകുമോ?
ഗായത്രി : അതൊന്നും നടക്കില്ല....
ഗ്രൈസ് : പിന്നെ എന്ത് ചെയ്യും?
ഗായത്രി : ഞാൻ പറഞ്ഞില്ലേ, നിനക്ക് രക്ഷപെടാൻ ഇനിയും അവസരം ഉണ്ട്.
ഗ്രൈസ് : എനിക്ക് മാത്രം അങ്ങനെ രക്ഷ പെടേണ്ട. പെട്ടാലും രക്ഷ പെട്ടാലും നമ്മൾ ഒരുമിച്ച്. എന്തേ?
ഗായത്രി ഗ്രൈസിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അവൾ ഗായത്രിക്ക് വേണ്ടി എന്തിനും തയ്യാറായിരുന്നു എന്ന് ആ കണ്ണുകൾ വിളിച്ചു പറഞ്ഞു. ആദ്യമായി മനസ് തുറന്നു സ്നേഹിക്കുന്ന ഒരു കുട്ടുകാരിയെ അവൾക്ക് കിട്ടി. അവൾ ഗ്രൈസിനെ ചേർത്ത് പിടിച്ചു.
ഹേയ്.... ഇതെന്താ.....?
സഞ്ചയയുടെ ശബ്ദം കേട്ടാണ് അവർ ആ ആലിംഗനത്തിൽ നിന്ന് വിട്ടു മാറിയത്.
ഗ്രൈസിനെ പൊക്കാൻ പയ്യെ പുറത്തിറങ്ങിയ അവൻ അവർ രണ്ട് പേരും ഉറങ്ങാതെ പുറത്ത് ഇരിക്കുന്നത് കണ്ട് ഇറങ്ങി വന്നതായിരുന്നു.
ജസ്റ്റ്.... പേർസണൽ മറ്റേഴ്സ്.... നി പോയി കിടന്നോ? ഞങ്ങളും പോകുകയാ. അതും പറഞ്ഞു ഗായത്രി എഴുന്നേറ്റു. പിറകെ ഗ്രൈസും. കതക് എല്ലാം പൂട്ടി അവർ മുന്ന് പേരും മുന്ന് രുമുകളിലേക്ക് പോയി.
റൂമിലെത്തിയ ഉടനെ സഞ്ചയ് ഫോൺ എടുത്ത് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.
"ഗ്രീൻ..... "
💬 Comments
View all comments