0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]

Author : Kingkong Read All Parts 111.5K

നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ എഴുന്നേറ്റത്. വേഗം ഫ്രഷ് ആയി അവൾ അടുക്കളയിലേക്ക് പോയി.

മുടി ഒന്ന് കെട്ടിവച്ച് ഗായത്രി അടുക്കളയിലേക്ക് കേറി വരുന്നത് കണ്ട ഗ്രൈസ് ചോദിച്ചു.

“ആ...എഴുന്നേറ്റോ?” ഗ്രൈസ് തിരിഞ്ഞുനോക്കി.

പാർവതി : മ്മ്...... ഇപ്പൊ എഴുന്നേറ്റതാ

“കുറേ നേരമായി. തന്നെ വിളിക്കണ്ടെന്ന് വിചാരിച്ചു. താൻ നല്ല ഉറക്കമായിരുന്നു.”

ഗായത്രി ഒരു കസേരയിൽ ഇരുന്ന് അവളെ നോക്കി.

“ഇന്നലെ ഉറങ്ങിയില്ലേ?”

ഗ്രൈസ് കൈയിലെ പാത്രം താഴെ വച്ച് ഗായത്രിയുടെ മുഖത്തേക്ക് നോക്കി.

“പാർവതിയുടെ കാര്യമാണോ? അതോ? എന്തായാലും നമുക്ക് പരിഹരിക്കാം ”

ഗായത്രി ഒന്നും പറഞ്ഞില്ല.

ആ മൗനം തന്നെ ഗ്രൈസിന് മറുപടിയായിരുന്നു..

ഫ്രിഡ്ജിൽ

ഗായത്രി ചിരിക്കാൻ ശ്രമിച്ചെങ്കിലും ചിരി പൂർണ്ണമായില്ല.

ഗ്രൈസ് അവളുടെ അരികിലെത്തി.

“നീ ഇന്നലെ രാത്രി ശരിക്കും വിഷമിച്ചിരുന്നല്ലേ?”

“കുറച്ച്.”

“കുറച്ച് എന്ന് നി പറയുമ്പോൾ എത്രയെന്ന് എനിക്കറിയാം.”

ഗായത്രി അവളെ നോക്കി ചിരിച്ചു.

“നിനക്ക് എല്ലാം മനസ്സിലാകുമല്ലോ.”

“എല്ലാം അല്ല. പക്ഷേ നിന്നെ കുറച്ചെങ്കിലും മനസ്സിലാകും.”

അത്രയും പറഞ്ഞ് ഗ്രൈസ് വീണ്ടും അടുക്കളയിലെ ജോലിയിലേക്ക് തിരിഞ്ഞു.

ഇരുവർക്കും ഇടയിൽ അത്തരത്തിലുള്ള മൗനങ്ങൾ അപരിചിതമായിരുന്നില്ല. ഒരാൾക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ മറ്റൊരാൾ കേൾക്കും. സംസാരിക്കേണ്ടെന്നുണ്ടെങ്കിൽ ഒന്നും ചോദിക്കാതെ കൂടെയിരിക്കും. വർഷങ്ങളായി രൂപപ്പെട്ട ഒരു സൗഹൃദത്തിന്റെ സ്വാഭാവികതയായിരുന്നു അത്.

ചായ വേണോ?” ഗ്രൈസ് ചോദിച്ചു.

“വേണം. കുറച്ച് കടുപ്പത്തിൽ.എടുത്തോ ”

ഗ്രൈസ് ചായ തയ്യാറാക്കുമ്പോൾ ഗായത്രി പച്ചക്കറികൾ അരിയാൻ തുടങ്ങി.

“അത് താൻ ചെയ്യണ്ട. ഞാൻ ചെയ്തോളാം.”

“എനിക്ക് വെറുതെ ഇരുന്നാൽ കൂടുതൽ ചിന്ത വരും. എന്തെങ്കിലും പണി ചെയ്തുകൊണ്ടിരിക്കട്ടെ.”

ഗ്രൈസ് അവളെ

💬 Comments

View all comments