0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]

Author : Kingkong Read All Parts 111.5K

നോക്കി ഒന്നും പറഞ്ഞില്ല.

“ശരി. നീ അരിഞ്ഞോ.”

അങ്ങനെ ഇരുവരും വീണ്ടും ജോലിയിൽ മുഴുകി.

ഗായത്രി പച്ചക്കറി അരിയുമ്പോൾ ഗ്രൈസ് ഗ്യാസിലെ കാര്യങ്ങൾ നോക്കി. ഇടയ്ക്കിടെ അവൾ ഗായത്രിയുടെ കപ്പിലേക്ക് ചായ ഒഴിച്ചു കൊടുത്തു.

“കുടിക്ക്.”

“നീ കുടിച്ചോ?”

“ഞാൻ പിന്നെ കുടിച്ചോളാം.”

“അത് പറ്റില്ല. നീയും എടുത്തോ.”

“ശരി, അമ്മച്ചി .”

“എന്നെ ഊതല്ലേ .”

ഇരുവരും ചിരിച്ചു.

ആ ചിരി അധികനേരം നീണ്ടില്ലെങ്കിലും, ഇന്നലെ രാത്രി മുതൽ ആ വീട്ടിൽ നിറഞ്ഞുനിന്നിരുന്ന ഭാരത്തിന് അതൊരു ചെറിയ ഇടവേളയായിരുന്നു.

ജോലികൾ തീരുന്നതിനിടയിൽ ഗായത്രി പലതവണ ക്ലോക്കിലേക്ക് നോക്കി.

“ഇനി പോയി കുളിക്ക്,” ഗ്രൈസ് പറഞ്ഞു. “ബാക്കി ഞാൻ നോക്കിക്കോളാം.”

“ഉച്ചയ്ക്ക് വേണ്ട സാധനങ്ങൾ എല്ലാം എടുത്തുവച്ചോ?”

“വച്ചു.”

“വീട്ടിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം.”

“ കോളേജിൽ ചെന്നാൽ ഫോൺ എടുക്കുമോ?”

“എടുക്കും. നീ വിളിച്ചാൽ ഇനി തീർച്ചയായും എടുക്കും.”

ഗ്രൈസ് ഒരു നിമിഷം അവളെ നോക്കി.

“മ്മ്..... എനിക്കറിയാം.”

ഗായത്രി മുറിയിലേക്ക് പോയി കുളിച്ച് ഒരുങ്ങി. മുടി ചീകി ഒതുക്കി, ബാഗിൽ പുസ്തകങ്ങളും നോട്ട്ബുക്കുകളും വച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ മുഖത്തെ ക്ഷീണം അവൾക്കുതന്നെ തോന്നി.

മൊബൈൽ എടുത്തപ്പോൾ പാർവതിയുടെ ഓർമ്മ വീണ്ടും വന്നു.

ചാറ്റ് തുറക്കണമെന്നു തോന്നി.

പക്ഷേ അവൾ ഫോൺ തിരികെ വച്ചു.

അടുക്കളയിൽ എത്തിയപ്പോൾ ഗ്രൈസ് അവൾക്കായി ഭക്ഷണം എടുത്തുവച്ചിരുന്നു.

“ഇരിക്ക്.”

“ഗ്രൈസ്, സമയം പോകുന്നു.”

“അഞ്ച് മിനിറ്റ് ഇരുന്നാൽ കോളേജ് അടച്ചുപൂട്ടില്ല.”

ഗായത്രി ചിരിച്ചുകൊണ്ട് ഇരുന്നു.

“നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു?”

ഗ്രൈസ് ഉടൻ മറുപടി പറഞ്ഞു.

“അത്

💬 Comments

View all comments