Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
ഇപ്പോൾ ചിന്തിക്കേണ്ട. ആദ്യം ഭക്ഷണം കഴിക്ക്.”
ഗായത്രി അവളെ നോക്കി. ആ നിമിഷം അവൾക്ക് ഒരു കാര്യം വ്യക്തമായി തോന്നി—എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരാൾ അല്ലെങ്കിലും, താൻ തളർന്നുപോകുമ്പോൾ ഒന്നും ചോദിക്കാതെ അരികിൽ നിൽക്കുന്ന ഒരാൾ ഗ്രൈസ് ആയിരുന്നു.
ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ ഗ്രൈസ് അവളുടെ ബാഗ് കൈമാറി.
“ശരി, ഞാൻ പോകുന്നു.”
“ശ്രദ്ധിച്ച് പോ.”
ഗായത്രി വാതിലിനരികിലെത്തി തിരിഞ്ഞുനോക്കി.
“ഗ്രൈസ്…”
“എന്താ?”
“ഒന്നുമില്ല.”
“പറയാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി.”
ഗായത്രി ചെറുതായി പുഞ്ചിരിച്ചു.
“ശരി.”
അവൾ പുറത്തേക്ക് ഇറങ്ങി.
വാതിൽ അടഞ്ഞതിന് ശേഷവും ഗ്രൈസ് കുറച്ചുനേരം അവിടെ തന്നെ നിന്നു. ഗായത്രി പുറത്തുപോകുമ്പോൾ എപ്പോഴും തിരിഞ്ഞുനോക്കാറുണ്ടെന്ന് അവൾക്കറിയാമായിരുന്നു. ഇന്നും അതുതന്നെയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ മുതൽ അവരുടെ ബന്ധത്തിന് വലിയ വാക്കുകളൊന്നും ആവശ്യമില്ലായിരുന്നു. ചിലപ്പോൾ ഒരു കപ്പ് ചായ, സമയത്ത് കഴിക്കണമെന്ന് പറയുന്ന ഒരു ശാസനം, ഒന്നും ചോദിക്കാതെ കൂടെയിരിക്കുന്ന ഒരു നിശ്ശബ്ദത—അത്രയൊക്കെയായിരുന്നു ആ സൗഹൃദത്തിന്റെ ആഴം.
ബാക്കിയുള്ളവരെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടി തകർന്നപ്പോൾ ഗ്രൈസ് മാത്രം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു. തലേന്നും, അന്നും, ഒന്നും യാതൊരു വിധമായ കഴപ്പിന്റെ ചിന്തകളും അവളിൽ പ്രതിഭളിച്ചില്ല എന്നത് ഒരു വലിയ അത്ഭുതമായി തോന്നി.
പാർവതിയോട് ഉള്ള അവളുടെ സ്നേഹം സത്യമായിരുന്നു. അവളുടെ പിണക്കം അവളെ വല്ലാതെ തകർത്തു കളഞ്ഞിരുന്നു. മമ്മയോടും ടീമിനോടും ഉള്ള ദേഷ്യത്തെക്കാൾ പാർവതി തന്നോട് അകന്നു പോയതിൽ ഉള്ള പരിഭവം അവളെ വേട്ടയാടി.
കോളേജിൽ വെച്ചും അവൾ വളരെ ഡെസ്പ് ആയി ആണ് പെരുമാറിയത്. അന്ന അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക്
💬 Comments
View all comments