0%

Chapter Title : ഗൾഫ് ഡയറി [Sanjay Ravi]

Author : Sanjay Ravi Read All Parts 811

കണ്ടപ്പോൾ ഉള്ളിൽ വന്ന സന്തോഷം മുഖത്ത് കാണിച്ചില്ല .പതിനായിരം റിയാൽ മാസ ശമ്പളം .താമസിക്കാൻ Fully furnished 2 BHK .പിന്നെ കാറ് ഒരു ഡ്രൈവർ . ആനന്ദലബ്ദിക്കിനിയെന്തു വേണം. ഖത്തർ എയർവേസ് ഫ്ലൈറ്റ് ആയിരുന്നു .ദോഹ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ ഡ്രൈവർ സലിം കാറുമായി ഉണ്ടായിരുന്നു . സലിം ഒരു തിരൂർകാരൻ ആണ് എന്ന് ആദ്യമേ പറഞ്ഞു . എൻ്റെ നാട് തൃശ്ശൂർ ആണെന്ന് പറഞ്ഞപ്പോൾ ആണ് സലിം പറഞ്ഞു അയാളുടെ ഭാര്യ വീട് ചാവക്കാട് ആണെന്നും ഒരു നിലക്ക് അയാൾ എൻ്റെ നാട്ടുകാരാണ് ആണെന്നും . അത് കേട്ട് ഞാൻ ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.

Al -MANSOORA യിൽ ആയിരുന്നു എനിക്കായുള്ള ഫ്ലാറ്റ്.ട്രാഫിക് ഉള്ളതിനാൽ ഇരുപതു മിനിട്ടു എടുത്തു ഫ്ലാറ്റിൽ എത്താൻ .കാറിന്റെ ചാവി തന്നിട്ട് സലിം നാളെ രാവിലെ വരം എന്ന് പറഞ്ഞു പോയി . അച്ഛൻ പരിഭ്രമിക്കും എന്ന് അറിയാവുന്നതു കൊണ്ട് എത്തിയ ഉടനെ തന്നെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു

ഫ്ലാറ്റിൽ കുക്കിങ്നു ഉള്ള എല്ലാ സാമഗ്രികയും ഉണ്ടായിരുന്നു എങ്കിലും ആദ്യ ദിവസം തന്നെ അടുക്കളയിൽ കയറാൻ ഒരു മടി . അടുത്തുള്ള മുംതാസ് മാളിലെ ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ചു വന്നു . കിടന്നതേ ഓർമ്മയുള്ളു നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഉറങ്ങി .രാവിലെ എഴുന്നേറ്റു വേഗം റെഡി ആയി .ഏഴര ആയപ്പോഴേക്കും സലിം വന്നു . എന്തെ സലിം എത്ര നേരത്തെ സാർ ഓഫീസിൽ പോകുന്ന വഴിക്കു സാറിനു ബ്രെക് ഫാസ്റ്റ് കഴിക്കാമെന്നു കരുതി ആണ്

💬 Comments

View all comments