Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
, ഞാനവിടുന്ന് നെഞ്ചു പറിച്ചിട്ടാ എയർപോർട്ടിൽ വന്നത് , അന്നേരം ആദ്യം കാണുന്നത് ജെയ്സണെ ആണ് ഒരു കൂട്ടം ആൾക്കാര് കരഞ്ഞു കൊണ്ട് അവനെ യാത്ര അയക്കുന്നു ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൻ കരയുന്നു,
കണ്ണും നിറച്ച് നിക്കുന്ന അവനെക്കണ്ട് എൻ്റെ ഉള്ളും അവനുവേണ്ടി വിങ്ങിയതുപോലെ എൻ്റെ സങ്കടങ്ങൾ അലിഞ്ഞില്ലാണ്ട് ആകുന്ന പോലെ തോന്നി അവനോട് നല്ല അസൂയ ആണ് ആദ്യം തോന്നിയത് ,
എത്രപേര അവനെ പിരിയുന്നതിന് കരഞ്ഞുകൊണ്ട് യാത്ര അയക്കുന്നത് നമ്മളേയും ഇങ്ങിനൊക്കെ ആരെങ്കിലും സ്പിനേഹിക്കാൻ ഇണ്ടെന്ന് അവനെന്നെ പഠിപ്പിക്കുന്നപോലെയ എനിക്ക് തോന്നീത് പിന്നെ ആകെ മൊത്തം ഒരു പോസിറ്റീവ് മൈൻ്റ് ആയി അതുകഴിഞ്ഞ് നടന്നതൊക്കെ കോമഡിയാണ് മോളെ"
ആര്യ എയർപോർട്ട് മുതൽ ഇന്ന് രാവിലെവരെ ഇണ്ടായ കാര്യങ്ങൾ ഓരോന്നും സ്നേഹയോട് വിവരിച്ചു. ആദ്യമാദ്യം ഒരു കോമഡി ആയി അവളത് വിവരിച്ചെങ്കിലും പിന്നീടത് രണ്ടുപേരുടേയും കണ്ണ് നനയിക്കുന്ന ഒന്നായി മാറി.
" എനിക്കിപ്പോ ആരോടും ഒരു ദേഷ്യവുമില്ല സ്നേഹേ , അവനെന്നെ മൊത്തത്തിൽ മാറ്റിക്കളഞ്ഞു, എന്തിന് പ്രദീഷിനെപ്പോലും എനിക്കിപ്പൊ മനസ്സിലാകും അവൻ ആരതിയെ അത്രമാത്രം സ്നേഹിച്ചതുകൊണ്ടല്ലെ എന്നെ അക്സെപ്റ്റ് ചെയ്യാൻ പറ്റാതിരുന്നത്. പക്ഷെ അതിൻ്റെ പേരിൽ ഞാൻ ആരെയൊക്കെ വേദനിപ്പിച്ചു വീട്ടുകിരെ , കൂട്ടുകാരെ, നിന്നെ , ഒരു വാക്കുപോലും പറയാതെ ഒരു ദിവസം കൊണ്ട് അവനെന്നെ മാറ്റിക്കളഞ്ഞു ഞാൻ പോലുമറിയാതെ "
ആര്യ പൊട്ടിക്കരഞ്ഞു , സ്നേഹ ആര്യയെ അത്തരമൊരു അവസ്ഥയിൽ ആദ്യമായി കാണുകയായിരുന്നു അവൾ ആര്യയെ ഇറക്കി പുണർന്നു. അവൻ എത്രമാത്രം ആര്യയുടെ ഉള്ള് കീഴടക്കിയിട്ടുണ്ടെന്ന് സ്നേഹ തിരിച്ചറിയുകയായിരുന്നു.
"ചേച്ചി യു
💬 Comments
View all comments