0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 5775

ബന്ധം വല്ലപ്പോഴും അനിയനെ വിളിച്ച് വിശേഷങ്ങൾ തിരക്കുന്നതായിരുന്നു. വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട്. അവൾ വിറയ്ക്കുന്ന കൈകളോടെ അച്ഛനെ ഡയൽ ചെയ്തു , എന്തോ ഒരു ധൈര്യക്കുറവ് റിങ് ആകുന്നമുന്നേ കട്ട് ചെയ്തു. പിന്നെ ഒന്ന് രണ്ട് ദീർഘശ്വാസം എടുത്തു.

പിന്നെ അവശേഷിക്കുന്ന സകല ധൈര്യവും സംഭരിച്ച് അവൾ ഡൈൽ ചെയ്തു. രണ്ടാമത്തെ റിംങ്ങിൽ മറുതലയ്ക്കൽ കോളെടുത്തു. ഒന്ന് രണ്ട് നിമിഷം രണ്ട് വശത്തും നിശബ്ദത ആയിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം മറു തലയ്ക്കൽ നിന്നും വിറയാർന്ന ശബ്ദത്തോടെ

" മോളെ......"

അവൾ ഒന്നും മിണ്ടിയില്ല

" ഹലോ ... മോളേ .. ആര്യേ "

ആ ശബ്ദത്തിന് വിറയൽ കൂടുന്നതായി തോന്നി , അവൾ ഒരുക്കൂട്ടിയ സകല ശക്തിയും ഒലിച്ചു പോകുന്ന പോലെ അതൊരു പൊട്ടിക്കരച്ചിലായി മാറി.

"അച്ഛാ......... "

മറുതലയ്ക്കലും മറിച്ചായിരുന്നില്ല

" എൻ്റെ പൊന്നു മോളേ ...."

" എന്നോട് ക്ഷമിക്കച്ഛ..... ഞാൻ നിങ്ങളെയെല്ലാം ഒരുപാട് വിഷമിപ്പിച്ചു. എന്നോട് ക്ഷമിക്ക്"

" അങ്ങിനൊന്നും പറയരുത് മോളെ , നിൻ്റെ വാക്ക് കേൾക്കാതെ നിൻ്റെ ജീവിതം നശിപ്പിച്ചത് ഞങ്ങളായിരുന്നു, ഞങ്ങളോട് നീയാണ് ക്ഷമിക്കേണ്ടത് മോളെ , നിൻ്റമ്മ നിന്നെ ഓർത്ത് കരയാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല , നി ഞങ്ങളെ വിളിച്ചല്ലൊ അതിലും വലുതായി ഞങ്ങൾക്കിനി ഒന്നും കിട്ടാനില്ല , നി ക്ഷമിച്ചൂന്ന് ഒരു വാക്ക് അത്രേം മതി മോളെ അച്ഛന് സമാധാനത്തോടെ മരിക്കാൻ"

അവളുടെ കൈ വിറച്ചു , ഫോൺ നിലത്തേക്ക് വീണു അവൾ കണ്ണുപൊത്തി ഏങ്ങി ഏങ്ങി പൊട്ടിക്കരഞ്ഞു. അപ്പോളും ഫോണിൽ അച്ഛൻ്റെ ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു.

" ഭാഗ്യേ ഓടി വാ ..... ഭാഗ്യേ ദേ നമ്മുടെ മോള് വിളിക്കുന്നു "

ആ ശബ്ദം വിങ്ങുന്നതായി അവൾക്ക് തോന്നി, പിന്നെ അവിടെന്തോ നിലത്ത് വീണ് ഉടയുന്ന ശബ്ദം, അമ്മേട കൈയ്യിലിരുന്ന എന്തോ വീണ് പൊട്ടിയിട്ടുണ്ട്.

" മോളേ ... ആര്യേ "

പിന്നെ പൊട്ടിക്കരയുന്ന അമ്മയുടെ ശബ്ദം കേട്ട് അവൾ ശരിക്കും തളർന്നു

" മോളേ..... മോളേ...

💬 Comments

View all comments