Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
സ്നേഹയോട് വിവരിച്ചു. ആദ്യമാദ്യം ഒരു കോമഡി ആയി അവളത് വിവരിച്ചെങ്കിലും പിന്നീടത് രണ്ടുപേരുടേയും കണ്ണ് നനയിക്കുന്ന ഒന്നായി മാറി.
" എനിക്കിപ്പോ ആരോടും ഒരു ദേഷ്യവുമില്ല സ്നേഹേ , അവനെന്നെ മൊത്തത്തിൽ മാറ്റിക്കളഞ്ഞു, എന്തിന് പ്രദീഷിനെപ്പോലും എനിക്കിപ്പൊ മനസ്സിലാകും അവൻ ആരതിയെ അത്രമാത്രം സ്നേഹിച്ചതുകൊണ്ടല്ലെ എന്നെ അക്സെപ്റ്റ് ചെയ്യാൻ പറ്റാതിരുന്നത്. പക്ഷെ അതിൻ്റെ പേരിൽ ഞാൻ ആരെയൊക്കെ വേദനിപ്പിച്ചു വീട്ടുകിരെ , കൂട്ടുകാരെ, നിന്നെ , ഒരു വാക്കുപോലും പറയാതെ ഒരു ദിവസം കൊണ്ട് അവനെന്നെ മാറ്റിക്കളഞ്ഞു ഞാൻ പോലുമറിയാതെ "
ആര്യ പൊട്ടിക്കരഞ്ഞു , സ്നേഹ ആര്യയെ അത്തരമൊരു അവസ്ഥയിൽ ആദ്യമായി കാണുകയായിരുന്നു അവൾ ആര്യയെ ഇറക്കി പുണർന്നു. അവൻ എത്രമാത്രം ആര്യയുടെ ഉള്ള് കീഴടക്കിയിട്ടുണ്ടെന്ന് സ്നേഹ തിരിച്ചറിയുകയായിരുന്നു.
"ചേച്ചി യു ആർ ഇൻ ലവ് ."
ആര്യ കരച്ചിലിനിടയിലും കണ്ണ് തുടച്ചു കൊണ്ട് ചിരിക്കാൻ ശ്രമിച്ചു അതേ എന്ന് തലയാട്ടി. സ്നേഹയ്ക്ക് അതിൽപരം ഒരു സന്തോഷം വേറൊന്നില്ലായിരുന്നു. അവൾ ആര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് മുഖത്താകെ ഉമ്മ വെച്ചു. ആര്യ അവളെ തന്നിലേക്ക് കൂടുതലായി വലിച്ചു ചേർത്ത് നിർത്തി.
"ചേച്ചി ഇരിക്ക് ഞാൻ ചായേട കൂടെ കഴിക്കാൻ ചപ്പാത്തി ചൂടാക്കട്ടെ , സമയം ഒരുപാടായി പെണ്ണെ "
സ്നേഹ കണ്ണുകൾ തുടച്ച് അടുപ്പിലേക്ക് ശ്രദ്ധ തിരിച്ചു. ആര്യ വാഷ്ബെയിസിനിൽ മുഖം കഴുകി മുന്നിലെ മിററിൽ തൻ്റെ പ്രതിബിംബം നോക്കി എന്തോ ആലോചനയിൽ മുഴുകി പിന്നെ മുഖം തുടച്ച് അലസ്സമായി അഴിഞ്ഞു കിടന്ന തലമുടിവാരി കെട്ടി എന്തോ തീരുമാനിച്ചപോലെ മുറിയിലേക്ക് നടന്നു ,ജെയ്സൺ അപ്പോഴും കുളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അവൾ ചാർജിലിട്ടിരുന്ന ഫോൺ ചാർജർ റിമൂവ് ചെയ്ത് ഹാളിലേക്ക് നടന്നു. പിന്നെ സോഫയിൽ ഒരു കാല് മടക്കി ഇരുന്നു.
പിന്നെ ഫോൺ ഓണാക്കി കോണ്ടാക്റ്റ് ലിസ്റ്റെടുത്തു ആദ്യത്തെ പേരുകളിൽ വിരലുകളോടിച്ചു അച്ഛൻ , അനിയൻ , അമ്മ , അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം അവൾ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടിയിരുന്നു, അവൾ സ്വന്തം സർക്കിൾ വെട്ടിച്ചുരുക്കി അവൾ മാത്രമുള്ള ലോകം അവിടേക്ക് പിന്നെ സ്നേഹയും ഇപ്പൊ ജെയ്സണും.
വീടുമായുള്ള ആകെയുള്ള
💬 Comments
View all comments