0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 5773

ചാറ്റൊക്കെ ചുമ്മ ഒന്ന് നോക്കിയിരുന്നു, പിന്നെ അത്യാവശ്യം അവൻ്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റീസും , ആള് ക്ലീൻ ആയിട്ട എനിക്ക് തോന്നിയത് "

" ഇന്നത്തെക്കാലത്ത് ചേച്ചി ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ , നമ്മളെ കാണിക്കാൻ ഒന്ന് , അല്ലാണ്ട് ഉപയോഗിക്കാൻ ഒന്ന് എൻ്റെ കെട്ടിയോനെ തന്നെ കണ്ടില്ലെ , എന്ത് മാന്യന , പക്ഷെ നമുക്കറിയില്ലെ അയാൾഡ ഉടായിപ്പൊക്കെ "

സ്നേഹയുടെ മുഖം മെല്ലെ കറുത്തു , ആ പ്രസരിപ്പൊക്കെ പോയി കണ്ണുകൾ നിറയുന്നത് ആര്യ കണ്ടു.

" കളയ് കുഞ്ഞെ നമ്മളിത് എത്ര തവണ സംസാരിച്ചത , അവന് അവൻ്റെ വഴി നിനക്ക് നിൻ്റേതും , "

" മോളെ ഓർത്തിട്ട അവനെ വച്ചോണ്ടിരിക്കുന്നത് ഇല്ലേൽ എന്നേ കളഞ്ഞേനെ നായിനെ "

"ഇവൻ അങ്ങിനൊരാളല്ല കുഞ്ഞെ , നിനക്കറിയില്ലെ ഞാൻ പെട്ടെന്ന് ഒരാളോട് അടുപ്പം കാണിക്കില്ലാന്ന് , ഇന്നലെ കോടതീന്ന് ആകെ കൈയ്യീന്ന് പോയ എയർപോർട്ടിൽ വന്നത് പ്രദീഷും അവളും ഇണ്ടായിരുന്നു അവരുടെ മുന്നില് നി പറഞ്ഞപോലെ ധൈര്യത്തോടെ നിന്ന് മുഖത്ത് നോക്കി ഗുഡ് ബൈ പറഞ്ഞു ,

പക്ഷെ തിരിച്ചു വരുന്ന വഴി ആൾക്കൂട്ടത്തിനിടയിൽ അച്ഛനും അമ്മയും അനിയനും മാറി ഒളിഞ്ഞു നിന്ന് എന്നെ നോക്കുന്ന കണ്ടപ്പളാടി എൻ്റെ ജീവൻ പോയത് , ഞാനവിടുന്ന് നെഞ്ചു പറിച്ചിട്ടാ എയർപോർട്ടിൽ വന്നത് , അന്നേരം ആദ്യം കാണുന്നത് ജെയ്സണെ ആണ് ഒരു കൂട്ടം ആൾക്കാര് കരഞ്ഞു കൊണ്ട് അവനെ യാത്ര അയക്കുന്നു ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൻ കരയുന്നു,

കണ്ണും നിറച്ച് നിക്കുന്ന അവനെക്കണ്ട് എൻ്റെ ഉള്ളും അവനുവേണ്ടി വിങ്ങിയതുപോലെ എൻ്റെ സങ്കടങ്ങൾ അലിഞ്ഞില്ലാണ്ട് ആകുന്ന പോലെ തോന്നി അവനോട് നല്ല അസൂയ ആണ് ആദ്യം തോന്നിയത് ,

എത്രപേര അവനെ പിരിയുന്നതിന് കരഞ്ഞുകൊണ്ട് യാത്ര അയക്കുന്നത് നമ്മളേയും ഇങ്ങിനൊക്കെ ആരെങ്കിലും സ്പിനേഹിക്കാൻ ഇണ്ടെന്ന് അവനെന്നെ പഠിപ്പിക്കുന്നപോലെയ എനിക്ക് തോന്നീത് പിന്നെ ആകെ മൊത്തം ഒരു പോസിറ്റീവ് മൈൻ്റ് ആയി അതുകഴിഞ്ഞ് നടന്നതൊക്കെ കോമഡിയാണ് മോളെ"

ആര്യ എയർപോർട്ട് മുതൽ ഇന്ന് രാവിലെവരെ ഇണ്ടായ കാര്യങ്ങൾ ഓരോന്നും

💬 Comments

View all comments