Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
കൈയ്യിലിരുന്ന എന്തോ വീണ് പൊട്ടിയിട്ടുണ്ട്.
" മോളേ ... ആര്യേ "
പിന്നെ പൊട്ടിക്കരയുന്ന അമ്മയുടെ ശബ്ദം കേട്ട് അവൾ ശരിക്കും തളർന്നു
" മോളേ..... മോളേ... എന്തെങ്കിലുമൊന്ന് ഈ അമ്മയോട് സംസാരിക്ക് മോളെ "
അവ്യക്തമായി കരച്ചിലിനിടയിൽ അവൾ അമ്മയെ വിളിച്ചു.
" അമ്മേ......"
പിന്നെ രണ്ട് വശത്തും ഏങ്ങലുകൾ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളു. ആര്യക്ക് ചായയുമായി വന്ന സ്നേഹ പുറകിൽ നിന്ന് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. അവളുടെ വിറയാർന്ന കൈയ്യിൽ നിന്നും ചൂട് ചായ കൈയ്യിലേക്ക് തുളുമ്പി , അതിൻ്റെ വേദനപോലും അവൾക്ക് കാര്യമായി തോന്നിയില്ല, ജീവിതത്തിൽ ഒരിക്കൽ പോലും നടക്കുമെന്ന് കരുതിയ ഒന്നിനല്ല താൻ സാക്ഷ്യം വഹിക്കുന്നത്.
താനടക്കം എത്രയോപേർ ആ അച്ഛനും അമ്മയ്ക്കും വേണ്ടി പറഞ്ഞിട്ടുണ്ട് അത് കേൾക്കുന്നതു പോലും ദേഷ്യപ്പെട്ടിരുന്ന ആളാ അവരെ വിളിച്ച് സംസാരിക്കുന്നത്. അവൾക്ക് സ്വയം വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ആര്യയുടെ വിശേഷങ്ങളറിയാൻ അവർ സ്നേഹയെ ആയിരുന്നു വിളിച്ചിരുന്നത് ,
അതുകൊണ്ട് തന്നെ അവരുടെ ഒരു മകളെപ്പോലെ തന്നെയാണ് അവർക്ക് സ്നേഹയും അവരുടെ ഉള്ളം തൊട്ടറിഞ്ഞവളുമാണ്, അതുകൊണ്ട് തന്നെ അതവൾക്കൊരു സ്പെഷ്യൽ മൊമെൻ്റ് ആയിരുന്നു. അവൾ ചായ തഴെ വച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആര്യയെ പുറകിലൂടെ കഴുത്തിൽ കൈകൾ ചുറ്റി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അതിനെക്കാളുപരി സ്വയം അവളെ തന്നെ നിയന്ത്രിക്കാൻ പാടുപെട്ടു
പിന്നെ നേരെ ആര്യക്ക് മുന്നിലായി സോഫയിൽ വന്നിരുന്ന് അവൾ ഫോൺ കോൾ കട്ട് ചെയ്ത് കരഞ്ഞു കൊണ്ട് ആര്യയുടെ വീട്ടിലേക്ക് വീഡിയോകോൾ കണക്ട് ചെയ്തു. ആര്യ അത് ഒട്ടും പ്രതീക്ഷിച്ചതല്ല വർഷങ്ങൾക്ക്
💬 Comments
View all comments