Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
ശേഷം ആര്യ അച്ഛനേയും അമ്മയേയും കൊതിയോടെ നോക്കിയിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ മാത്രം ആരും കുറച്ച് നേരം ഒന്നും മിണ്ടിയില്ല , പരസ്പരം നോക്കി ഇരുന്ന് കരയുന്നതല്ലാതെ ആർക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
" അമ്മേ , അച്ഛാ സമാധാനമായില്ലെ ദേ നിങ്ങളുടെ മോൾ , ഇനി എന്നെ വിളിക്കാതെ നേരിട്ടായിക്കോണം മൂവരും കേട്ടൊ. നിങ്ങൾക്ക് സന്തോഷമായില്ലെ ?"
സ്നേഹ ഇടയ്ക്ക് തലയിട്ട് സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ ശ്രമിച്ചു.
" മോളെ സ്നേഹേ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല , അത്രയ്ക്കും വലിയൊരു സഹായമാ നി ഞങ്ങളോട് ചെയ്തത്. "
ആര്യയുടെ അമ്മ വിങ്ങിക്കൊണ്ട് സ്നേഹയെ തൊഴുതു
"ഇല്ലമ്മേ ഞാനല്ല , ഞാനൊന്നും ചെയ്തില്ല , "
അവൾ ആര്യയെ ഒന്ന് നോക്കിക്കൊണ്ട്
"വേറൊരാൾ ,അത് സമയമാകുമ്പോ ചേച്ചി പറയും അമ്മേ ,(അച്ഛനും അമ്മയും പരസ്പരം അതാരെന്ന രീതിയിൽ കൗതുകത്തോടെ നോക്കി ) ഇപ്പോൾ നിങ്ങൾ സംസാരിക്ക് ഞാൻ നിങ്ങളുടെ ഇടയിൽ കട്ടുറുമ്പാകുന്നില്ലേ നമ്മളിതില്ലേയ് , ഇനിയിപ്പൊ മോളെക്കിട്ടിയ സ്ഥിതിക്ക് ഈ മോളെ മറക്കുമോ "
"ഇല്ലമോളെ ഒരിക്കലുമില്ല നീ ഞങ്ങടെ ഇളയ കുട്ടിയ "
സ്നേഹ കണ്ണു തുടച്ചു കൊണ്ട് മാറി മറ്റൊരു സോഫയിൽ പോയിരുന്നു, ആര്യ തൻ്റെ വീട്ടുകാരോട് സംസാരിക്കുന്നത് നോക്കി സന്തോഷത്തോടെ തൻ്റെ ദൈവത്തിന് നന്ദി പറഞ്ഞു. ആര്യ അച്ഛനും അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ ജെയ്സൺ ഇവിടെന്ത സംഭവിക്കുന്നത് എന്നമട്ടിൽ റൂമിൽ നിന്ന് തല തുവർത്തിക്കൊണ്ട് പുറത്തേക്ക് വന്നു. സ്നേഹ അവനെ നോക്കി അതുവരെ അവനെ ഒരു വെറുപ്പോടെ മാത്രം നോക്കിക്കണ്ട അവളെ കുറ്റബോധം
💬 Comments
View all comments