0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 11.6K

കീഴ്പ്പെടുത്തി,

അവൾക്ക് അവളുടെ കണ്ണുകളെ നിയന്ത്രിക്കാനാവാതെ കരഞ്ഞുകൊണ്ട് സോഫയിൽ നിന്നെണീറ്റ് അവനു നേർക്ക് ഓടി അവനെ ചുറ്റിപ്പിടിച്ച് അവൻ്റെ മാറിലമർന്നു വിങ്ങിപ്പൊട്ടി.എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ അവൻ അവളെ ചേർത്ത് പിടിച്ച് ആശ്വസ്സിപ്പിച്ചു. പിന്നെ തിരിഞ്ഞ് ആര്യയെ നോക്കി അവൾ സോഫയിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഏങ്ങി ഏങ്ങി കരയുകയും എന്നാൽ അവനെക്കണ്ട് ചിരിക്കാൻ ശ്രമിക്കുന്നുമുണ്ട്.

പത്ത് പതിനഞ്ച് മിനിട്ടിൽ അവിടെ എന്താണ് സംഭവിച്ചതെന്നറിയാതെ അവൻ നിന്ന് പരുങ്ങി. പിന്നെ സ്നേഹയെ സമാധാനപ്പെടുത്തി ഓരോന്നായി ചോദിച്ചറിഞ്ഞു. സ്നേഹ അവനോട് ആര്യയുടെ ജീവിതത്തിൽ നടന്ന മുഴുവൻ കാര്യങ്ങളും വിശദമായി പറഞ്ഞു. അവൻ്റെ കണ്ണുകൾ നിറഞ്ഞത് സ്നേഹ ശ്രദ്ധിച്ചു. ആര്യ അവനെപ്പറ്റി പറഞ്ഞത് ശെരിയാണെന്ന് അവൾക്കും തോന്നി.

" ഞാൻ കാരണമോ അതെപ്പോ , ഞങ്ങളിങ്ങിനൊരു കാര്യത്തെപ്പറ്റി സംസാരിച്ചിട്ടേ ഇല്ലല്ലൊ "

അവൻ അതിശയത്തോടെ സ്നേഹയോട് ചോദിച്ചു.

" അത് ചിലപ്പോൾ അങ്ങിനാടോ , നമ്മളൊന്നും പറയാണ്ടു തന്നെ ചിലരുടെ ജീവിതങ്ങളിൽ നമ്മൾ പ്രകാശം പരത്തും. ചേച്ചിയുടെ ജീവിതത്തിലെ പ്രകാശം പരത്താനെത്തിയ മിന്നാമിനുങ്ങാണ് താൻ. "

സ്നേഹ ചിരിച്ചു കൊണ്ട് അവൻ്റെ തലമുടി കൈകൊണ്ട് കുലച്ച് , സ്നേഹത്തോടെ അവൻ്റെ കണ്ണുകൾ തുടച്ച്

" എന്നോട് ദേഷ്യം തോന്നല്ലെ ഇയാൾക്ക് പെട്ടെന്ന് തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അതുകൊണ്ട അങ്ങിനൊക്കെ "

" ഹേയ് ആര്യ പറഞ്ഞിരുന്നു ഇച്ചിരി മുൻകോപം ഇള്ള കൂട്ടത്തിലാന്ന് , പക്ഷെ പാവമാന്ന് പറഞ്ഞിരുന്നു. "

" ആര്യയോ ആര്യേച്ചീന്ന് വിളിക്കട "

അവൻ മിഴിച്ചു നിന്നു. അവൾ പൊട്ടിച്ചരിച്ചുകൊണ്ട് അവനെ എത്തി കെട്ടിപ്പിടിച്ചു.

" താങ്ക്സ് താനെത്ര വല്ല്യ

💬 Comments

View all comments