Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
കാര്യമാണ് ചെയ്തതെന്ന് തനിക്കറിയില്ല , ആ പാവം ഒരുപാട് അനുഭവിച്ചു ഇനിയും അതിനെ കരയിക്കരുത്. "
"ഉം"
"ഞാൻ പോയി ഫുഡ് എടുത്ത് വൈക്കാം താൻ ചേച്ചിയേയും കൂട്ടി വാ "
സ്നേഹ അടുക്കളയിലേക്ക് പോയി
, അവൻ സന്തോഷത്തോടെയും അഭിമാനത്തോടെയും വീട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ആര്യയെ നോക്കി നിന്നു. അവൾ അച്ഛനോടും അമ്മയോടും വാ തോരാതെ സംസാരിക്കുന്നതിനിടയിൽ അവനെ നോക്കി. പിന്നെ കുഞ്ഞുപിള്ളേർ എടുക്കാനെന്ന രീതിയിൽ കൈ കാട്ടും പോലെ അവനു നേരെ കൈ നീട്ടി കെഞ്ചി.
അവൻ മെല്ലെ നടന്നു ചെന്ന് അവൾക്ക് മുന്നിലായി സോഫയ്ക്ക് താഴെ ഇരുന്നു. അവൾ മെല്ലെ തോർത്ത് വാങ്ങി അവരോട് സംസാരിച്ചുകൊണ്ട് തന്നെ അവൻ്റെ തല തുവർത്തി. പിന്നെ അവൻ്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് കണ്ണുകളിൽ ഉറ്റു നോക്കിക്കൊണ്ട് അവൻ്റെ നെറുകയിൽ ഉമ്മവെച്ചു.
"ആരാ മോളെ അത് "
"ഇതാണമ്മേ ഞാൻ പറഞ്ഞ ജെയ്സൺ "
അവൻ മൊബൈലിലേക്ക് നോക്കി അത്യാവശ്യം പ്രൗഡിയുടെ പ്രതിരൂപങ്ങളായി വിർദ്ധക്യത്തെ തോൽപിക്കാൻ ശ്രമിക്കുന്ന അച്ഛനും അമ്മയും. ആ കണ്ണുകളിൽ ആകാംഷ നുരഞ്ഞു പൊന്തുന്നത് അവന് കാണാമായിരുന്നു, അവൻ്റെ ഹൃദയം പിടഞ്ഞു ഒരു രീതിയിലും അവർക്ക് ഒപ്പം പിടിക്കാൻ തനിക്ക് സാധിക്കില്ല എന്ന ചിന്ത അവനെ അലട്ടി,
പക്ഷെ അവളുടെ കണ്ണുകളിലെ കത്തുന്ന പ്രണയം അതിനെല്ലാം മുകളിലാണെന്ന് അവന് തോന്നി, അതൊരു ധൈര്യം തന്നെയായിരുന്നു. സ്ക്രീനിലേക്ക് നോക്കി അച്ഛനും അമ്മയോടും അവൻ നമസ്കാരം പറഞ്ഞു.പക്ഷെ അവനെ അവർ ഞെട്ടിച്ചു കളഞ്ഞു.
" മോനെ നീ ആരാണെന്നൊ , ഏതാണെന്നോ ഞങ്ങൾക്കറിയില്ല പക്ഷെ നീ ഞങ്ങളുടെ ഒരുപാടു
💬 Comments
View all comments