Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
നാളത്തെ കണ്ണീരകറ്റി , നിങ്ങൾ രണ്ടു പേരും നന്നായിരിക്കണം എന്നു മാത്രമെ അമ്മയ്ക്ക് പറയാനുള്ളു. "
ചിരിച്ചുകൊണ്ട് അവൻ അതേന്ന് തലയാട്ടി. അവൾ മെല്ലെ കക്ഷത്തിലൂടെ അവൻ്റെ തല ചുറ്റിപ്പിടിച്ചുകൊണ്ട്
, "ഇവൻ വല്ല്യ നാണക്കാരനാ അമ്മേ ഇത്രയും പ്രായായിട്ടും ഇവൻ്റെ നാണമൊന്നും മാറീട്ടില്ല "
അവൻ അളിഞ്ഞ ചിരിയോടെ അവരെ നോക്കി. രണ്ടുപേർക്കും തെല്ലൊരു നാണം മുഖത്ത് കാണാനുണ്ട് പക്ഷെ രണ്ടുപേരും മനസ്സ് നിറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. അതിലുപരി തങ്ങളുടെ മകൾ സന്തോഷമായി ഇരിക്കുന്നു എന്ന നിർവൃതിയും. അവൾ മെല്ലെ അവൻ്റെ കവിളിൽ കടിച്ചു. അവൻ പതിയെ കുതറി മാറി.അവളെന്ത കാണിക്കുന്നേന്ന മട്ടിൽ അച്ഛനും അമ്മയേയും ചൂണ്ടി.
"ഞാനവരോടെല്ലാം പറഞ്ഞിട്ടുണ്ട് ഇനി നമ്മളൊരുമിച്ച ജീവിക്കാൻ പോകുന്നേന്ന്, "
അതൊരു പ്രഖ്യാപനമായി അവനു തോന്നി. അവൻ തിരിഞ്ഞ് അച്ഛനെ നോക്കി
" ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല മോനെ നിങ്ങള് സന്തോഷമായിട്ടിരുന്നാൽ മാത്രം മതി. "
"നിങ്ങൾക്ക് നല്ലതേ വരുള്ളു മോനെ അത്രയ്ക്ക് എൻ്റെ കുട്ടി കണ്ണീരു കുടിച്ചു. "
അമ്മ അവരെ നോക്കി ഏങ്ങി കരഞ്ഞു.
" ശെരി മക്കളെ നിങ്ങള് സന്തോഷായിട്ടിരിക്ക് , ഫ്രീ ആകുമ്പോ വിളിക്ക് മോളെ പിന്നെ നിങ്ങളൊന്ന് വീട്ടിലോട്ട് വന്നിട്ട് പോയാൽ , എല്ലാവർക്കും സന്തോഷമായേനെ "
" ശെരി അച്ഛ നോക്കട്ടെ , ഇവൻ്റെ ജോലിയൊക്കെ ഒന്ന് സെറ്റാക്കാനുണ്ട്, , തരം കിട്ടും പോലെ ഞാൻ നോക്കാം ഓക്കെ ബൈ "
അവൾ കോൾ കട്ടു ചെയ്തു. അവൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വളർന്നോ എന്ന് അകാംക്ഷയോടെ അവനവളെ
💬 Comments
View all comments