Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]
നോക്കി കിടന്നു. ജെയ്സൺ ഉറക്കത്തിലേക്കമർന്നിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി , പക്ഷെ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് മാത്രം അവൾക്കറിയില്ലായിരുന്നു.
അവൾ കൈ ഉയർത്തി അവൻ്റെ മുഖത്ത് തലോടി , അവൻ്റെ നരച്ചു തുടങ്ങിയ തലമുടികളിലൂടെ അവളുടെ വിരലുകൾ ചലിച്ചു. അവളുടെ കൈയ്യുടെ തണുപ്പറിഞ്ഞിട്ടാവണം അവൻ ഉറക്കത്തിൽ നിന്നെണീറ്റു. തിരിഞ്ഞ് അവൾക്കഭിമുഖമായി കിടന്നു.
" എന്താ.... ഉറക്കം വരുന്നില്ലെ , ഒന്നും ആലോചിക്കാതെ കിടന്നുറങ്ങ് , നേരം ഒരുപാട് വൈകി"
മെല്ലെ ആര്യയുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കവിളുകളിൽ തലോടി. അവൻ്റെ വാത്സല്ല്യ പൂർണമായ തലോടലുകൾ അവളുടെ മനസ്സിനെ തൊടുന്നതുപോലെ തോന്നി. നല്ല ശാന്തത തോനുന്നു, എവിടൊക്കെയോ ഒരു കുളിരു പോലെ. അവൾ മെല്ലെ തല ഉയർത്തി അവൻ്റെ നെറ്റിയിൽ ഒരിക്കൽ കൂടി മുത്തമേകി.
പിന്നെ തിരിഞ്ഞു കിടന്നു. അവൻ മെല്ലെ അവളുടെ മൃതുലമായ വയറിനു മുകളിലൂടെ കൈയ്യിട്ട് അവനീലേക്ക് വലിച്ചു ചേർത്തു. അവളുടെ കഴുത്തിലേക്ക് തലയമർത്തി ചേർന്ന് കെട്ടിപ്പിടിച്ചു കിടന്നു. കാലചക്രത്തിൻ്റെ വേഗതയിൽ അവരുടെ ചിന്തകൾ ഉറക്കത്തിലേക്ക് വഴിമാറി.
നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യത്തിലായിരുന്നു സ്നേഹയെങ്കിലും അവളുടെ ഉള്ള് നിറയെ ആകാംക്ഷയായിരുന്നു . ആരായിരിക്കും ആ പയ്യൻ , എത്രയോ നല്ല ചേട്ടന്മാർ പേരെടുത്ത ഡോക്ടർമാർ ആര്യചേച്ചിക്കു വേണ്ടി മത്സരിച്ച് പുറകേ നടന്നിട്ടും ഒന്ന് നോക്കുക കൂടി ചെയ്തിട്ടില്ല ആള്.
ഇന്നിപ്പൊ ഒറ്റ ദിവസം കൊണ്ട് കുറച്ച് നേരത്തെ പരിചയംകൊണ്ട് മാത്രം ചേച്ചിയുടെ മനസ്സ് മാത്രമല്ല ശരീരംവരെ കീഴടക്കിയിരിക്കുന്നു ,അവൻ ആരായിരിക്കും , ഒരു പക്ഷെ പ്രദീഷിനെപ്പോലൊരുവൻ ആയിരിക്കുമോ, ചേച്ചി പഴയപോലെ വീണ്ടും.......
അവളുടെ
💬 Comments
View all comments