0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 11.6K

പെണ്ണേ "

സ്നേഹ തൻ്റെ റൂമിലേക്ക് പോയി കതക് ചാരി .

" ഡോ തൻ്റെ പ്ലാനെന്ത "

അവന് ആര്യയെ നോക്കാൻ പാടുപെടുന്നപോലെ ,അവൻ നാണത്തോടെ

" എന്ത് പ്ലാൻ "

" ഈഹ് അതല്ലട മണ്ട , തൻ്റെ കൂട്ടുകാരനെ കാണാൻ പോകുന്നൂന്ന് പറഞ്ഞില്ലെ , അത് "

അവളുടെ മുഖവും നാണത്താൽ ചുവന്നു.

" ആഹ് പോണം , ഇന്ന് രാവിലെ സിസേറിയൻ ഇണ്ടാവുമെന്ന അവൻ പറഞ്ഞെ "

" ആ എന്നാൽ പോയിട്ടു വരാം , കഴിക്ക് ഇവിടുന്ന് ഒരു നൂറ് കിലോമീറ്ററിനു മുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കാറിൽ പോകാനുണ്ട്, അവളേം കൂടി വിളിക്കേണ്ടതായിരുന്നു , കുഴപ്പമില്ല നമുക്ക് പോയിട്ട് വരാം , താൻ പെട്ടെന്ന് ഒരുങ്ങ് "

" ഞാൻ ബാഗ് എടുക്കാം അല്ലെ, ?? "

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. പതുക്കെ അവ നിറയുന്നത് അവനറിഞ്ഞു.

" എന്താ നിനക്ക് പോകാണോ "

അവളുടെ മുഖഭാവം മാറി ദേഷ്യത്തിൽ അവനോട് ചോദിച്ചു. വേണ്ട എന്നവൻ തലയാട്ടി.

അവൾ പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് പോയി , അവൻ കൈ കഴുകി റൂമിൽ എത്തി ദുബായിലേക്ക് പോകാൻ ഡ്രസ്സ് മാറി ബാൽക്കണിയിലേക്ക് പോയി, വൈഫൈ കണക്ട് ചെയ്ത് തന്നെ കാത്തു കിടക്കുന്ന ഒരുപാട് സുഖാന്വഷണങ്ങൾക്ക് മറുപടി ഇട്ടു. , പിന്നെ അത്യാവശ്യം വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു.

അതിനിടയിൽ അവൻ്റെ കൂട്ടുകാരൻ്റെ മെസ്സേജും ഇണ്ടായിരുന്നു.

" ഡാ നി എവിടെയാ , അശ്വതി പ്രസവിച്ചു സുഖ പ്രസവമാണ് , സിസേറിയൻ

💬 Comments

View all comments