0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 11.7K

അവൾ കണ്ണ് നിറച്ച് അവനെ നോക്കി

"താനങ്ങിനെ പോകുവോ "

"പോകാനായിരുന്നെങ്കിൽ എനിക്ക് എയർപോട്ടിൽ നിന്ന് തന്നെ പോകാമായിരുന്നല്ലോ , തൻ്റെ ശരീരം ആഗ്രഹിച്ചല്ല ഞാൻ തൻ്റെ കൂടെ വന്നത് , ആ നിമിഷം തന്നെ പിരിയുന്നതും ജീവൻ പോകുന്നതും ഒന്നാണെന്ന് തോന്നീട്ട.."

ഒരു നിമിഷം അവൻ്റെ കണ്ണുകളും നിറഞ്ഞു.

" തനിക്കെന്നെ അത്രയ്ക്കിഷ്ടമാണോ"

അതിന് മറുപടിയായി അവളെ ഇറുക്കി പുണർന്നുകൊണ്ട് അവളുടെ ചുണ്ടുകൾ കീഴ്പെടുത്തി അവൻ നുണഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആ നിമിഷത്തിൽ അവൾ സ്ത്രീ എന്ന പൂർണതയിലേക്കടുക്കുവായിരുന്നു. താൻ ആഗ്രഹിച്ച തൻ്റെ കൊച്ചു ലോകം അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു. ജീവിക്കാൻ അവൾക്ക് വീണ്ടുമൊരു പ്രചോദനം കിട്ടിയപോലെ. അവൾ മെല്ലെ അവനെ വിട്ടുമാറി

അശയിൽ വിരിച്ചിരുന്ന നീല സാരി ചൂണ്ടി

"എന്നാലും ദുഷ്ട ഞാൻ എത്ര കഷ്ടപ്പെട്ടാ ഒരുങ്ങിയത് ഒരു നിമിഷം നി അത് ആലോചിക്കാത്തെന്ത"

" ആ അവസ്ഥയിൽ ഒന്നും ആലോചിക്കാനുള്ള അവസരം കിട്ടീല പൊന്നേ... സാരിയിൽ താനെന്തൊരു ക്യൂട്ടാടോ"

"അല്ലാത്തപ്പളോ "

"എൻ്റെ പൊന്നോ ഞാനൊന്നും പറഞ്ഞില്ലായേ"

അവനവളെ തള്ളി ബാത്റൂമിൽ കൊണ്ടാക്കി .

"പെട്ടെന്ന് കുളിച്ചൊരുങ്ങി വാ നേരം താമസിച്ചു , പോയിട്ടു വേഗം വരാം , രാത്രി വേറെ പരുപാടി ഉള്ളതാ"

അവൾ ചുറ്റിയിരുന്ന പുതപ്പൂരി ചുരുട്ടി അവനെ എറിഞ്ഞു

"പോടാ പട്ടി മനുഷ്യൻ്റെ നടുവൊടിച്ചു, രാത്രി പിന്നെയും ,ഓടിക്കോണം "

അവൾ ചിരിച്ചുകൊണ്ട് കതകടച്ചു.

അവൻ മെല്ലെ ബെഡിലേക്ക് ചാഞ്ഞ് കിടന്ന് മൊബൈലിൽ പരതി ,

"ഡോ താനൊന്ന് സ്നേഹയെ വിളിച്ചുണർത്താമോ ,അവളേം കൂട്ടി പോകാം ,

💬 Comments

View all comments