0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 9827

ആർത്തിരമ്പിക്കൊണ്ടിരുന്ന കടലിലെ തിരകളൊഴിഞ്ഞ് തീരം ശാന്തത പുൽകിയപോലെ.
"പോവണ്ടെ സമയം ഒരുപാടായി ,സ്നേഹ ഒറ്റയ്ക്ക വണ്ടിയിൽ "
"കുറച്ച് നേരം കൂടി ഇരിക്കാമെട എനിക്കെന്തൊ പോകാൻ തോനുന്നില്ല"
"വന്നെ വന്നെ ഇനി ഇരുന്ന സ്നേഹയുടെ വായിലിരിക്കുന്ന മൊത്തം കേൾക്കേണ്ടി വരും "
കുറച്ചു നേരം കൂടി ഇരുന്ന ശേഷം അവർ തിരികെ കാറിലേക്ക് പോയി , സ്നേഹ അപ്പോഴും മയക്കത്തിലായിരുന്നു.
"അവൾ എണീറ്റിട്ടില്ല പാവം ഇന്നലെ നൈറ്റ് കഴിഞ്ഞ് വന്നിട്ട് ഇന്ന് ഉറങ്ങീട്ടും ഇല്ല"
"അതെന്ത അപ്പൊ രാവിലെ കിടന്നുറങ്ങിയതൊ "
"ആര് ഉറങ്ങി അവള് ഉറങ്ങീട്ടില്ലായിരുന്നു , പോരാത്തതിന് അവളെല്ലാം കാണേം ചെയ്തു "
മിന്നലടിച്ചപോലെ അവനൊന്ന് ഞെട്ടി
"എന്ത് കണ്ടു ?"
"കാണേണ്ടതെല്ലാം അവള് കണ്ടിട്ടുണ്ടെന്ന് "
ആര്യ ചമ്മലോടെ അവൻ്റെ ചെവിയിൽ പറഞ്ഞു. ജെയ്സൻ കാറിൻ്റെ ഉള്ളിൽ മയങ്ങുന്ന സ്നേഹയെ നോക്കി , ഉറക്കത്തിലും അവൾ ഊറി ചിരിക്കുന്ന പോലെ അവന് തോന്നി.
"ഹേയ് ചുമ്മ പറയല്ലെ , ഞാൻ പോയി വിളിക്കുന്ന സമയത്ത് നല്ല ഉറക്കത്തിലായിരുന്നല്ലൊ .."
"അതേട ഞാൻ നല്ല ഉറക്കത്തിലായിരുന്നു അതുകൊണ്ടാണല്ലൊ കാണുക മാത്രമല്ല കേൾക്കുക കൂടി ചെയ്തെ "
ആര്യയും ജെയ്സനും ആകെ ചമ്മി തിരിഞ്ഞ് സ്നേഹയെ നോക്കി
"എടീ നീ ഉറങ്ങിയില്ലായിരുന്നൊ ഞങ്ങളു കരുതി നല്ല ഉറക്കത്തിലാണെന്ന് , അതാ നിന്നെ വിളിക്കാതെ പോയത് "
"ആ ഇനിയിപ്പൊ എൻ്റെ ആവശ്യമില്ലല്ലൊ പുതിയ ആൾക്കാരൊക്കെ ആയല്ലൊ "
ജെയ്സൻ്റെ മുഖം ചെറുതായൊന്ന് വാടിയത് കണ്ട് , ആര്യ സ്നേഹയുടെ തുടയിലൊരു നുള്ള് കൊടുത്തു.
"ആഹ്.... എന്താ ചേച്ചി ..."
ആര്യ വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു , കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
അവർക്ക് സ്നേഹയെ ഫെയ്സ് ചെയ്യാൻ നല്ല ചളിപ്പ് തോന്നി. ആര്യ മെല്ലെ മിററിലൂടെ സ്നേഹയെ നോക്കി.
സ്നേഹ കണ്ണുകളടച്ച് കിടക്കുവാണ് പക്ഷെ അവളുടെ കണ്ണുകളെ വെട്ടിച്ച് മഴത്തുള്ളികൾ പോലെ അവളുടെ കവിളുകളിലൂടെ കണ്ണു നീർ ചാലു വച്ചിറങ്ങുന്നത് കണ്ട് ആര്യ പെട്ടെന്ന് ഇൻഡിക്കേറ്ററിട്ട് വണ്ടി സൈഡാക്കി.
"ഡീ സീരിയസായിട്ട് ഈ ചെറിയ വിഷയത്തിന്

💬 Comments

View all comments