0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 823
അവളുടെ വിരലിനും നല്ല തണുപ്പ് ആയിരുന്നു. അൽപ്പ നേരം പ്രണയാർദ്രമായി കണ്ണോട് കണ്ണ് അവർ നോക്കി നിന്നു. അഞ്ചു: അതേ... ഇങ്ങനെ നോക്കി നിന്നാൽ എല്ലാവരും ശ്രദ്ധിക്കും.... മനു: അതിനെന്താ... ഞാൻ എന്റെ പെണ്ണിനെ അല്ലെ നോക്കുന്നെ.... അഞ്ചു: എന്നാലേ നോക്കൽ ഒക്കെ വീട്ടിൽ ചെന്നിട്ട് മതി.... മനു അവളെ ഒരു നിമിഷം കൂടി അങ്ങിനെ തന്നെ നോക്കി നിന്നു. മനു: പോവാം.... അഞ്ചു: ഹമ്മ്...... അത് പറയുമ്പോൾ അവളുടെ മുഖത്തു ചെറിയ നാണം ഒക്കെ ഉണ്ടായിരുന്നു. അവർ ഒന്നുകൂടി ആ അമ്പലത്തിന്റെ ചുറ്റും കൈകൾ കോർത്തു നടന്നു. ആ നവ ദമ്പതികളെ നോക്കി പല കണ്ണുകളും അസൂയയും കൗതുകവും നിറഞ്ഞ കണ്ണുകളോടെ നോക്കി. അത്ര മനോഹരം ആയിരുന്നു ആ കാഴ്ച.. കുറച്ച് ആപ്പുറത്തായി പായസം കൊടുക്കുന്നുണ്ടായിരുന്നു. അവർ അവിടെ ആലിന്റെ ചോട്ടിൽ നിന്ന് ഈരണ്ടു ഇല എടുത്ത് കയ്യിൽ പിടിച്ചു. എന്നിട്ട് അതിൽ പായസം വാങ്ങിച്ചു. നല്ല ചൂടുണ്ടായിരുന്നു അതിനു. അവർ അമ്പല കുളത്തിന്റെ പടികളിൽ ഒരെണ്ണത്തിൽ പോയി ഇരുന്നു. വേറെയും കുറച്ചുപേർ അവിടെ ഇരിക്കുന്നുണ്ട്. നല്ല ചൂട് ഉള്ളത് കൊണ്ട് ഊതി ഊതി ആണ് അഞ്ചു കഴിക്കുന്നത്. മനു അതൊന്നും നോക്കാതെ നേരെ കഴിക്കുന്നുണ്ട്. അഞ്ചു: ഇവിടെ വന്നപ്പോ മനസ്സിന് നല്ല കുളിർമ ഉണ്ട് ല്ലേ മനു ഏട്ടാ..... മനു: ഹമ്മ്....
അഞ്ചു: ഏട്ടൻ എപ്പോളും വരാറുണ്ടോ ഇവിടെ... മനു: ആ.... അച്ഛന്റെ അമ്മയുടെയും മാളുവിന്റെയും ഓപ്പം ചെറുപ്പത്തിൽ വന്നിട്ടുണ്ട്. അഞ്ചു: അടുത്തല്ലേ ഏട്ടാ.... ഒന്ന് ഇടക്ക് വന്നൂടെ..... മനു: ഞാൻ കൊറേ വർഷത്തിന്

💬 Comments

View all comments