0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 824
ശേഷം അമ്പലത്തിൽ കേറിയത് തന്നെ ഇന്നലെ ഈ താലി കെട്ടാനും ഇന്നും ആണ്... അഞ്ചു: നമുക്ക് ഇനി ഇടക്കിടക്ക് വരണം ട്ടോ... മനു: അതിനെന്താ... വരായല്ലോ.... രാവിലെ തന്നെ ചേച്ചിയും അനിയത്തിയും തല്ലായത് കൊണ്ടാ... ഇല്ലെങ്കിൽ ആതി പെണ്ണിനെ കൂടെ കൊണ്ടുവരായിരുന്നു... അഞ്ചു: ഹമ്മ്.... ഏട്ടനെ കിട്ടിയപ്പോ പെണ്ണിന് കളി കുറച്ചു കൂടുന്നുണ്ട്... മനു: അവളേം നിന്നേം രാധമ്മേം ഒക്കെ ദൈവം തന്നതല്ലേ എനിക്ക്.... അഞ്ചു: എന്റെ ഏട്ടൻ ഇപ്പൊ ഹാപ്പി അല്ലെ.... മനു: ഈ ലോകത്ത് മറ്റാരേക്കാളും.... അഞ്ചു അവളുടെ തല പതിയെ അവന്റെ തോളിൽ ചാരി പായസം നുള്ളി നുള്ളി കഴിക്കാൻ തുടങ്ങി. വല്ലാത്ത സന്ദോഷം ആണ് അവൾക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. മനു: ഡീ പെണ്ണേ..... നിന്റെ കഴിച്ച് കഴിഞ്ഞില്ലേ.... അവൾ തല ഉയർത്തി നോക്കുമ്പോൾ ഇലയിലെ പായസം ഒക്കെ കഴിഞ്ഞിരുന്നു. അവളുടെ പകുതിപോലും ആയിട്ടില്ല... അഞ്ചു: ഇത്‌നല്ല ചൂടാണ് ഏട്ടാ.... മനു: എന്നാ ഇങ് താ... ഞാൻ വാരി തരാ.... അഞ്ചു: ഹമ്മ്.... വേണ്ടാ... എന്റെ നാവ് പൊള്ളും.... അവൾ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു. മനുവിന് അത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്ദോഷം ആണ്. മനു: എന്നാ നീ ഇവിടെ ഇരിക്ക്.... ഞാൻ കൈ കഴുകി വരാ..... അഞ്ചു: ഹമ്മ്.... അവൻ അവിടുന്ന് എഴുന്നേറ്റ് കുളത്തിന്റെ അടുത്തേയ്ക്ക് പോയി. താൻ കഴിച്ച ഇല അവൻ പതിയെ കുളത്തിലേക്ക് ഇട്ടു. അതിലെ ബാക്കിവന്ന പായസത്തിന്റെ അരിമണികൾ മീനുകൾ വന്ന് കഴിക്കുന്നുണ്ടായിരുന്നു. മനു അത് കൗതുകത്തോടെ നോക്കി നിന്നു. ഇതേ സമയം അഞ്ചു ഇരുന്നിരുന്ന പടിയുടെ

💬 Comments

View all comments