0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 289
കയ്യിൽ നിന്നും ചായ വാങ്ങി തിരിഞ്ഞ് കണ്ണാടി നോക്കി. ആ കട്ട താടിയുടെ കൂടെ ഉള്ള മീശ ഒന്ന് പിരിച്ചു വച്ചു. മടക്കി വച്ചിരിക്കുന്ന നീല ഷർട്ടിന്റ കയ്യിൽ പൊന്തി നിൽക്കുന്ന മസിലും ഉറച്ച തഴമ്പിച്ച കൈപത്തിയും പൊന്തി നിൽക്കുന്ന ഞെരമ്പും ആ കയ്യിൽ കെട്ടികിടക്കുന്ന fastrack ക്കിന്റെ വാച്ചും അവനു കൂടുതൽ ഭംഗി നൽകി. അവന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു ചിരി ഉടലെടുത്തു. അഞ്ചു: എന്താ മോനെ സ്വയം ചിരിക്കുന്നെ.... മനു: ഞാൻ ഇപ്പൊ കുറച്ചു ഭംഗി വച്ചു അല്ലെ.... അഞ്ചു: എന്റെ ഏട്ടൻ എപ്പോളും ഗ്ലാമർ അല്ലെ....
മനു: ആണോ....? അഞ്ചു: ആന്നെ...... മനു;: ഈ കോലത്തിൽ എത്ര പെണ്ണുങ്ങളെ വീഴ്താല്ലേ.... അത് കേൾക്കേണ്ട താമസം അഞ്ചു അവന്റെ കഴുത്തിൽ പിടിച്ചു അഞ്ചു: ദേ മനുഷ്യാ... കണ്ണിൽകണ്ട പെണ്ണുങ്ങളെ വായി നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും. മനു: പിടി വിട്... പിടി വിട്....ഞാൻ നോക്കില്ല പോരെ.... അഞ്ചു: എന്നാ എന്റെ കെട്ടിയവന്റെ തടി കേടാവില്ല.... മനു: ഞാനൊന്നും ഇല്ലേ... വെറുതെ എന്തിനാ തടി കേടാക്കുന്നത്... അഞ്ചു: ആ.... ആ ബോധം ഉണ്ടായാൽ കൊള്ളാം.... മനു അവളെ നോക്കി ചിരിച്ച് പാതി കുടിച്ച ചായ ഗ്ലാസ് അവൾക്ക് നേരെ നീട്ടി. അത് കാത്തു നിന്ന പോലെ അവൾ ആ ഗ്ലാസ് വാങ്ങി അവൻ കുടിച്ച ഭാഗത്ത്‌ചുണ്ടും വച്ച് കുടിക്കാൻ തുടങ്ങി. ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. മനു: കല്യാണം കഴിയുന്നതിനു മുന്നേ നാല് നേരം ഏട്ടാ എന്ന് വിളിച്ചു നടന്ന പെണ്ണാ... ഇപ്പൊ മനുഷ്യാ... നിങ്ങൾ...ചെക്കൻ... എന്തൊക്കെ പേരാ... അഞ്ചു: ഇന്നലെ വരെ അത് എന്റെ കാമുകനോട് ആണ് ഞാൻ സംസാരിച്ചത്... ഇന്ന് മുതലേ... ഇതെന്റെ കെട്ടിയോനാ.... ചീകി ഒതുക്കിയ താടിയിൽ തലോടി അവൾ പറഞ്ഞു... മനു: പെണ്ണിന്റെ കുറുമ്പ് കൂടി.... മനു അവളുടെ കവിളിൽ ചെറുതായി നുള്ളി "' ഡി... നീ ഇത് ഇട്ടാണോ അമ്പലത്തിൽ വരുന്നത്... ചായ കുടിച്ചുകൊണ്ടിരുന്ന അവൾക്ക് അപ്പോൾ ആണ് ഡ്രസ് മാറിയില്ല എന്ന ബോധം വന്നത്‌. അഞ്ചു: അയ്യോ.... എന്റെ കൃഷ്ണാ.... ഞാൻ അത് മറന്നു.... ഏട്ടാ.... ഒരു 5 മിനിറ്റു ... ഇപ്പൊ വരാ...ഏട്ടൻ താഴേക്ക് പൊയ്ക്കോ... മനു: ദേ... വേഗം വന്നേക്കണം... ഇല്ലെങ്കിൽ ഞാൻ തനിച്ചു അമ്പലത്തിൽ പോകും. ഒറ്റക്ക് നിക്കണ എന്നെ

💬 Comments

View all comments