0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 290
കണ്ട് ഏതേലും പെണ്ണ് കൊത്തികൊണ്ടു പോയാൽ എന്റെ കെട്ടിയോൻ പിഴച്ചു പോയേ എന്നും പറഞ്ഞ് പറഞ്ഞിട്ട് കാര്യം ഇല്ല..... അഞ്ചു: ദേ.... കൊല്ലും ഞാൻ... മനു അവളെ നോക്കി ഒന്ന് ചിരിച്ച് താഴേക്ക് പോയി. [8/22, 3:56 PM] Dd: താഴെ ചെന്നപ്പോൾ അവിടെ 'അമ്മ നിൽക്കുന്നുണ്ടായിരുന്നു. '" ഗുഡ് മോർണിംഗ് രാധമ്മേ....'" ( രാജീവിന്റെ അമ്മയെ 'അമ്മ എന്നു വിളിക്കുന്നത് കാരണം മനു അഞ്ജുവിന്റ അമ്മയെ രാധമ്മ എന്നാണ് വിളിക്കുന്നത്.) അടുക്കളയിൽ ചെറിയ പണിയിൽ ആയത് കൊണ്ട് 'അമ്മ അവനെ ശ്രദ്ധിച്ചിരുന്നില്ല. മനു ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ ആണ് അവൻ അവിടെ വന്ന കാര്യം 'അമ്മ അറിഞ്ഞത്.
'അമ്മ: ആ മോനെ.... നീ വന്നായിരുന്നോ.... മനു: എന്താ രാവിലെ തന്നെ നല്ല തിരക്കിലാണല്ലോ.... 'അമ്മ: എന്ത് തിരക്ക്... കഴിക്കാൻ ഉണ്ടാക്കുകയല്ലേ... മനു: ആ പെണ്ണ് ഇനിയും എഴുന്നേറ്റില്ലേ 'അമ്മ: ആര്.... ആതിയോ.... മനു: ഹമ്മ്..... 'അമ്മ: രാവിലെ തന്നെ ചേച്ചിയും പെങ്ങളും തല്ലായിരുന്നു.അഞ്ചു മേലോട്ട് പോയപ്പോ ആതി വീണ്ടും മുറിയിൽ കയറി വാതിൽ അടച്ചു. മനു: അയ്യോ അതെന്തു പറ്റി.... 'അമ്മ: നീ അല്ലെ ഇപ്പൊ അവളുടെ ഗാർഡിയൻ... നീ തന്നെ ചോദിച്ചോ... മനു: എന്നാ ഞാൻ പോയി വിളിച്ചിട്ട് വരാ.... 'അമ്മ: അഞ്ചു എവടെ.... മനു: നല്ല.ആളാ... എന്നെ ഒരുക്കിട്ട് അവൾ.അവടെ ഒരുങ്ങാതെ നിന്നിരുന്നു. 'അമ്മ: അത് അങ്ങനെ ഒരു പൊട്ടി പെണ്ണാ... പക്ഷെ പാവാ..... മനു: അത് പിന്നെ എനിക്ക് അറിയില്ലേ എന്റെ രാധ കുട്ടി..... അവൻ.അമ്മയുടെ കവിളിൽ ഒരു ഒരു പിച്ചു കൊടുത്തു. 'അമ്മ : മതി മതി കൊഞ്ചിയത്.... രണ്ടും വേഗം അമ്പലത്തിൽ.എത്താൻ നോക്ക്.... നട അടക്കും. മനു: അവൾ വന്ന അപ്പൊ നേരെ പൂവാന്നേ..... അതും പറഞ്ഞ് അവൻ ഹാളിലേക്ക് നടന്നു. Tv ഓണിൽ തന്നെ ആയിരുന്നു..അവൻ കുറച്ചു നേരം ന്യൂസ് ചാനൽ വച്ചിരുന്നു. അപ്പോൾ ആണ് അവൻ ആതിയുടെ കാര്യം ഓർത്തത്‌. അവൻ നേരെ നടന്ന് അവളുടെ മുറിയുടെ അടുത്ത് പോയി മുട്ടി. മനു: ആതി...... മോളെ..... എഴുന്നേക്ക് പെണ്ണേ.... സമയം എത്രയായി.... കതവ് തുരക്ക്.... മുട്ടയിട്ട് ഒരു രണ്ട് മിനിറ്റു കഴിഞ്ഞ് വാതിലിന്റെ അടുത്തേയ്ക്ക് ആതി നടന്നു വരുന്ന ശബ്ദം അവളുടെ പാതസ്വരത്താൽ കേൾക്കാം.... പതിയെ ആ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. വാതിൽ തുറന്ന ആതിയുടെ മുഖം കണ്ട്

💬 Comments

View all comments