0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 291
മനു ആകെ തളർന്നു പോയി. മുടി ഒക്കെ അലംഗോലം ആയി കണ്ണൊക്കെ നിറഞ്ഞ് ഒരു പിഞ്ചു കുഞ്ഞ് കരഞ്ഞ മുഖം എങ്ങനെയിരിക്കുമോ അതേ പോലെ ആണ് അവളുടെ മുഖം.. '" ഏട്ടാ....'" ഇടറുന്ന ശബ്ദതാൽ അവൾ ഓടി മനുവിന്റെ നെഞ്ചിൽ വീണു. ഒരു.നിമിഷം അവന്റെ കണ്ണും നിറഞ്ഞു. മനു: എന്താ മോളെ.... എന്തിനാ നീ കരയുന്നത്..... എന്താ പറ്റി നിനക്ക്.... മനു അവളുടെ മുടിയിഴയിൽ സ്നേഹ പൂർവം തലോടി ചോദിച്ചു ആതിര: അമ്മേം ചേച്ചീ ഇന്റെ കല്യാണം നടത്താൻ പോവത്രെ..... മനു: അതാണോ പെണ്ണേ ഇങ്ങനെ കരയുന്നത് ആതിര: നിക്ക് ഇപ്പൊ കെട്ടേണ്ട..... ഞാൻ അത്.പറഞ്ഞപ്പോ അമ്മേം ചേച്ചിയും പറയാ എന്നെ വേഗം കെട്ടിക്കുമെന്ന്.... ഞാൻ ഏട്ടനോട് പറയും എന്നു പറഞ്ഞപ്പോ ചേച്ചി പറയാ ഇനി ചേച്ചി പറഞ്ഞാ ഏട്ടൻ കേൾക്കും എന്റെ കല്യാണം നടത്തും എന്ന്.....
ഞാൻ പഠിതം കഴിയിന്നവരെ ഇങ്ങനെ ഇവിടെ നിന്നോട്ടെ ഏട്ടാ.... എനിക്ക് കുറച്ചു കാലം ഏട്ടന്റെയും അമ്മയുടെയും ചേച്ചിയുടേയും കൂടെ നിൽക്കാൻ ആഗ്രഹം ഉള്ളോണ്ടാ.... അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. സംഭവം അവർ ഇവളെ പറ്റിച്ചത് ആണെന്ന് അവന് മനസ്സിലായി..... പക്ഷെ അവൾ കരയുമ്പോൾ അവന്റെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. മനു: ഏട്ടന്റെ പൊന്നിനോട് അവർ അങ്ങനെ ഒക്കെ പറഞ്ഞോ.... അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അവനെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവളുടെ മുഖം കണ്ടാൽ ഒരു കുഞ്ഞി പൂച്ചയെ പോലെയുണ്ട് ആതിര: ഹമ്മ്...... മനു: ഡീ..... അഞ്ചു...... കഴിഞ്ഞില്ലേ.നിന്റെ ഒരുക്കം ..... ഇറങ്ങി വാടി....... അവൻ.മുകളിലോട്ട് നോക്കി അഞ്ജുവിനെ ഉറക്കെ വിളിച്ചു. ആ ശബ്ദം കേട്ട് അമ്മയും അടുക്കളയിൽ നിന്നും വന്നു. അഞ്ചു മുകളിൽ നിന്നും ഒരു മയിൽപ്പീലി ഡിസൈൻ ഉള്ള സെറ്റ് സാരിയും ചുവന്ന ബ്ലൗസും ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങു വന്നു. കണ്മഷി എഴുതിയ കണ്ണും പുരികവും ചെറു പൊട്ട് വച്ച ആ നെറ്റിയും സിന്ദൂരം വച്ച ആ നെറുകും ഒക്കെ വളരെ മനോഹരം ആയിരുന്നു. ഒറ്റ നോട്ടത്തിൽ രാജകുമാരി ആണോ അതോ ദേവി ആണോ എന്ന് കണ്ഫ്യൂഷൻ ആവും. അവളുടെ സൗധര്യത്തിൽ മനു വായും പൊളിച്ച് നിന്നുപോയി... അഞ്ജുവിനെ ചീത്ത പറയുന്നതും പ്രധീക്ഷിച്ചു നിന്ന ആതിര കാണുന്നത് വായിനോക്കി ആയ തന്റെ ചേട്ടനെ ആണ്. അവൾ അവന്റെ വായിറ്റിലേക്ക് ഒരു നുള്ള് കൊടുത്തു. ആതി: ഏട്ടാ.... ചോദിക്ക്..... അവൾ

💬 Comments

View all comments