Chapter Title : ?Game Of Demons 2 [Life of pain 2]
ചിണുങ്ങാൻ തുടങ്ങി. മനു വേഗം സ്വബോധത്തിലേക്ക് വന്നു.
മനു: ആഹ്.... ഡീ .... നീ എന്റെ കൊച്ചിനെ അവളുടെ സമ്മതം ഇല്ലാതെ കല്യാണം നടത്തുമോ.....
അഞ്ചു: അത് ഏട്ടാ... ഞാൻ ഒരു തമാശക്ക്....
മനു: രണ്ടുപേരോടായി പറയാ.... ഇനി എന്റെ കൊച്ചിന്റെ പിന്നാലെ കല്യാണക്കാര്യം പറഞ്ഞു നടന്നാൽ ഞാൻ ആരാണ് എന്ന് നിങ്ങൾ അറിയും....
അത് ആതിക്ക് കൂടുതൽ സന്ദോഷവും അഭിമാനവും ഉണ്ടാക്കി. അവൾ വേഗം കണ്ണൊക്കെ തുടച്ച് മനുവിന്റെ അരയിൽ ചുറ്റിപ്പിടിച് അവരെ രണ്ടുപേരെയും നല്ല ഗമയിൽ നോക്കി.
അഞ്ജുവിനും അമ്മക്കും അത് കണ്ട് ചിരിയാണ് വന്നത്. എന്നാൽ 'അമ്മ ഒട്ടും വിട്ടു കൊടുത്തില്ല.
'അമ്മ: ദേ മനു.... ആ പെണ്ണിനെ വെറുതെ വഷളാക്കണ്ടാ ട്ടോ.... പറ്റുമെങ്കിൽ ഈ മാസം തന്നെ അവളുടെ കല്യാണവും നടത്തണം....
അത് കേട്ടപ്പോൾ ആതിയുടെ മുഖം പിന്നെയും വാടി. പോയ കണ്ണീർ അതേ വേഗത്തിൽ റിവേഴ്സ് ഗിയര് ഇട്ട് വന്ന അവസ്ഥ ആയി.
ആതി: ഏട്ടാ....
അവൾ വീണ്ടും സങ്കടത്തോടെ മനുവിൻറെ നോക്കി.
മനു: അതൊന്നും പറ്റില്ല.... എന്റെ കൊച്ച് എപ്പോ കല്യാണം വേണം എന്ന് പറയുന്നോ അന്നേ അവൾ കെട്ടുന്നുള്ളൂ... ഇനി കല്യാണം വേണ്ടാ എന്ന് പറയാണ്ച്ചാ അതും ഓക്കേ... അല്ലെ മോളെ..
അവൾ വീണ്ടും കൂടുതൽ കൂടുതൽ സന്തോഷം ആയി. അവൾ മനുവിൽ നിന്നും പിടി വിട്ട് അമ്മക്കും അഞ്ജുവിനും നേരെ പോയി.
ആതി: കേട്ടല്ലോ രണ്ടും..... ഇനി എന്നോട് മേലാൽ കല്യാണക്കാര്യം മിണ്ടിപോകാരുത്... ഞാൻ ഡോക്ടർ ആയി മനസ്സുണ്ടെങ്കിൽ കെട്ടും... ഹും.....
അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ അകത്തേയ്ക്ക് ഓടി ചാടി പോയി.
അവൾ പോയികഴിഞ്ഞതും അവടെ ഒരു പൊട്ടിച്ചിരി ആയിരുന്നു മൂന്നും?
'അമ്മ: ഈ പെണ്ണിന് പ്രായം കൂടുംതോറും കുറുമ്പ് കൂടാണല്ലോ....
മനു: ആഹ്.... ചേച്ചിയും മോശം അല്ല....
അത് കേട്ടപ്പോ അഞ്ചു ചിരി ഒക്കെ നിർത്തി മനു വിനെ ദേഷ്യത്തോടെ നോക്കി.
പക്ഷെ എന്താ ചെയ്യാ.... അഞ്ജുവിന്റെ കഥാപാത്രം അത്ര അതികം നേരം മുഖം വീർപ്പിക്കാൻ ഉള്ള കഴിവ് ഞാൻ കൊടുത്തില്ലല്ലോ...
ദേഷ്യം കാണിച്ച മുഖം നിമിഷ നേരം കൊണ്ട് കാറ്റു പോയ ബലൂൺ പോലെ വീണ്ടും ചിരിച്ചു....
'അമ്മ: എന്നാലും മനു.... നീ അവളെ വല്ലാതെ കൊഞ്ചിക്കണ്ട....
മനു: അവൾ പാവം അല്ലെ അമ്മേ....
'അമ്മ: മ്മ്.... പാവം...ആ പെണ്ണിനെ വെറുതെ വഷലാക്കണ്ട നീ....
💬 Comments
View all comments