0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 293
മാനു: ഓഹ്... കുറച്ച് വഷലായാൽ എന്താ.... പെണ്ണിന്റെ കൊഞ്ചലും കളിയും ഒക്കെ കാണാൻ എന്ത് രസാണെന്നോ..... അഞ്ചു: എന്റെ കൃഷ്ണാ.... അങ്ങളയും പെങ്ങളും ഇനി എന്തൊക്കെ കാട്ടികൂട്ടും എന്ന് ധൈവത്തിനു അറിയാം.... 'അമ്മ: മതി മതി.... നിങ്ങൾ പോവാൻ നോക്ക് .... നടയടക്കും... അഞ്ചു: ഈശ്വരാ.... സമയം 8.30 ആവാരായി.... മനു ഏട്ടാ വേഗം വാ.... അവർ വേഗം അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.ആതി കുളിക്കാൻ കേറിയിരിക്കുകയായിരുന്നു. അതുകൊണ്ട് അവളെ പുറത്ത് കണ്ടില്ല. വീടിന്റെ മുന്നിൽ രണ്ട് വണ്ടി കിടപ്പുണ്ട്. ഒരു റെഡും ബ്ലാക്കും നിറം ഉള്ള റോയൽ എൻഫീൽഡ് meteor 350 നും ഒരു ബ്ലാക്ക്‌ Jeep Wranglerറും ആണ് ഉള്ളത്. ജീപ്പ് കല്യാണം പ്രമാണിച്ച് എടുത്തതാണ്.
അവർ ഇരുവരും ബുള്ളറ്റിൽ പോയി കയറി അമ്പലം ലക്ഷ്യമാക്കി പോയി. അവിടെ അടുത്താണ് അമ്പലം. ആദ്യം തന്നെ വഴിപാട് കൗണ്ടറിൽ പോയി അഞ്ജലി വഴിപാടിനുള്ള പേരും നാളും പറഞ്ഞു കൊടുത്തു. '" മനു പൂരം നക്ഷത്രം അഞ്ജലി .... കാർത്തിക നക്ഷത്രം രാധിക ... രോഹിണി നക്ഷത്രം ആതിര ... മകം രാജീവ്.... അവിട്ടം രൂപ .... തിരുവാതിര'" വഴിപാട് രസീത് വാങ്ങി അവർ അമ്പലത്തേക്ക് കയറി. അധികം തിരക്ക് ഉണ്ടായിരുന്നില്ല... അവർ രസീത് ശ്രീ കോവിലിൽ നൽകി കണ്ണടച്ചു പ്രാർത്ഥിച്ചു. ആ പ്രാർത്ഥന മനസ്സുരുക്കി ആയിരുന്നു. പൂജാരി അവരുടെ പേര് എഴുതിയ രസീത് വായിച്ചു. എന്നിട്ട് അവർക്ക് പ്രസാദം കൊടുത്തു. അഞ്ചു അതിൽ നിന്നും ചന്ദനം എടുത്ത് തൊട്ടു. ശേഷം മനുവിന്റെ നെറ്റിയിലും തൊട്ടു. ചന്ദനത്തിനും അവളുടെ വിരലിനും നല്ല തണുപ്പ് ആയിരുന്നു. അൽപ്പ നേരം പ്രണയാർദ്രമായി കണ്ണോട് കണ്ണ് അവർ നോക്കി നിന്നു. അഞ്ചു: അതേ... ഇങ്ങനെ നോക്കി നിന്നാൽ എല്ലാവരും ശ്രദ്ധിക്കും.... മനു: അതിനെന്താ... ഞാൻ എന്റെ പെണ്ണിനെ അല്ലെ നോക്കുന്നെ.... അഞ്ചു: എന്നാലേ നോക്കൽ ഒക്കെ വീട്ടിൽ ചെന്നിട്ട് മതി.... മനു അവളെ ഒരു നിമിഷം കൂടി അങ്ങിനെ തന്നെ നോക്കി നിന്നു. മനു: പോവാം.... അഞ്ചു: ഹമ്മ്...... അത് പറയുമ്പോൾ അവളുടെ മുഖത്തു ചെറിയ നാണം ഒക്കെ ഉണ്ടായിരുന്നു. അവർ ഒന്നുകൂടി ആ അമ്പലത്തിന്റെ ചുറ്റും കൈകൾ കോർത്തു നടന്നു. ആ നവ ദമ്പതികളെ നോക്കി പല കണ്ണുകളും അസൂയയും കൗതുകവും നിറഞ്ഞ കണ്ണുകളോടെ നോക്കി. അത്ര മനോഹരം ആയിരുന്നു ആ കാഴ്ച.. കുറച്ച്

💬 Comments

View all comments