Chapter Title : ?Game Of Demons 2 [Life of pain 2]
ആപ്പുറത്തായി പായസം കൊടുക്കുന്നുണ്ടായിരുന്നു. അവർ അവിടെ ആലിന്റെ ചോട്ടിൽ നിന്ന് ഈരണ്ടു ഇല എടുത്ത് കയ്യിൽ പിടിച്ചു. എന്നിട്ട് അതിൽ പായസം വാങ്ങിച്ചു.
നല്ല ചൂടുണ്ടായിരുന്നു അതിനു. അവർ അമ്പല കുളത്തിന്റെ പടികളിൽ ഒരെണ്ണത്തിൽ പോയി ഇരുന്നു.
വേറെയും കുറച്ചുപേർ അവിടെ ഇരിക്കുന്നുണ്ട്.
നല്ല ചൂട് ഉള്ളത് കൊണ്ട് ഊതി ഊതി ആണ് അഞ്ചു കഴിക്കുന്നത്. മനു അതൊന്നും നോക്കാതെ നേരെ കഴിക്കുന്നുണ്ട്.
അഞ്ചു: ഇവിടെ വന്നപ്പോ മനസ്സിന് നല്ല കുളിർമ ഉണ്ട് ല്ലേ മനു ഏട്ടാ.....
മനു: ഹമ്മ്....
അഞ്ചു: ഏട്ടൻ എപ്പോളും വരാറുണ്ടോ ഇവിടെ...
മനു: ആ.... അച്ഛന്റെ അമ്മയുടെയും മാളുവിന്റെയും ഓപ്പം ചെറുപ്പത്തിൽ വന്നിട്ടുണ്ട്.
അഞ്ചു: അടുത്തല്ലേ ഏട്ടാ.... ഒന്ന് ഇടക്ക് വന്നൂടെ.....
മനു: ഞാൻ കൊറേ വർഷത്തിന് ശേഷം അമ്പലത്തിൽ കേറിയത് തന്നെ ഇന്നലെ ഈ താലി കെട്ടാനും ഇന്നും ആണ്...
അഞ്ചു: നമുക്ക് ഇനി ഇടക്കിടക്ക് വരണം ട്ടോ...
മനു: അതിനെന്താ... വരായല്ലോ.... രാവിലെ തന്നെ ചേച്ചിയും അനിയത്തിയും തല്ലായത് കൊണ്ടാ... ഇല്ലെങ്കിൽ ആതി പെണ്ണിനെ കൂടെ കൊണ്ടുവരായിരുന്നു...
അഞ്ചു: ഹമ്മ്.... ഏട്ടനെ കിട്ടിയപ്പോ പെണ്ണിന് കളി കുറച്ചു കൂടുന്നുണ്ട്...
മനു: അവളേം നിന്നേം രാധമ്മേം ഒക്കെ ദൈവം തന്നതല്ലേ എനിക്ക്....
അഞ്ചു: എന്റെ ഏട്ടൻ ഇപ്പൊ ഹാപ്പി അല്ലെ....
മനു: ഈ ലോകത്ത് മറ്റാരേക്കാളും....
അഞ്ചു അവളുടെ തല പതിയെ അവന്റെ തോളിൽ ചാരി പായസം നുള്ളി നുള്ളി കഴിക്കാൻ തുടങ്ങി.
വല്ലാത്ത സന്ദോഷം ആണ് അവൾക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്.
മനു: ഡീ പെണ്ണേ..... നിന്റെ കഴിച്ച് കഴിഞ്ഞില്ലേ....
അവൾ തല ഉയർത്തി നോക്കുമ്പോൾ ഇലയിലെ പായസം ഒക്കെ കഴിഞ്ഞിരുന്നു. അവളുടെ പകുതിപോലും ആയിട്ടില്ല...
അഞ്ചു: ഇത്‌നല്ല ചൂടാണ് ഏട്ടാ....
മനു: എന്നാ ഇങ് താ... ഞാൻ വാരി തരാ....
അഞ്ചു: ഹമ്മ്.... വേണ്ടാ... എന്റെ നാവ് പൊള്ളും....
അവൾ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു.
മനുവിന് അത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്ദോഷം ആണ്.
മനു: എന്നാ നീ ഇവിടെ ഇരിക്ക്.... ഞാൻ കൈ കഴുകി വരാ.....
അഞ്ചു: ഹമ്മ്....
അവൻ അവിടുന്ന് എഴുന്നേറ്റ് കുളത്തിന്റെ അടുത്തേയ്ക്ക് പോയി. താൻ കഴിച്ച ഇല അവൻ പതിയെ കുളത്തിലേക്ക് ഇട്ടു.
അതിലെ ബാക്കിവന്ന
പായസത്തിന്റെ അരിമണികൾ മീനുകൾ വന്ന് കഴിക്കുന്നുണ്ടായിരുന്നു. മനു അത് കൗതുകത്തോടെ നോക്കി നിന്നു.
ഇതേ സമയം അഞ്ചു ഇരുന്നിരുന്ന പടിയുടെ
💬 Comments
View all comments