Chapter Title : ?Game Of Demons 2 [Life of pain 2]
താഴെ ആയി രണ്ട് പെണ്കുട്ടികള് വന്നിരുന്നു.
'" ഡീ നോക്കിയേ.... ആ ചേട്ടനെ.... എന്ത് ഭംഗി ആണ്....'"
അവർ കുളത്തിന്റെ അടുത്ത് മട്ട് മടക്കി ഇരിക്കുന്ന മനുവിനെ നോക്കി പറഞ്ഞു.
പക്ഷെ അത് അഞ്ജുവിന് അത്ര പിടിച്ചില്ല.
'" ആ.... എന്തു സുന്ദരൻ ആണെടീ...... ഈ ചേട്ടനെ ഇതിനു മുമ്പ് ഇവിടെ എവിടെയും കണ്ടിട്ടില്ലല്ലോ...'"
"' ഇല്ലടി.... ഇനി കല്യാണം കഴിഞ്ഞത് ആയിരിക്കോ....'"
'" ഏയ്.... കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല... '"
'" എന്നാലേ... ഞാൻ ഒന്നു മുട്ടൻ പോവാ....ചെലപ്പോ എന്റെ ഭാവി വരാൻ ആവില്ല എന്ന് എന്താ ഉറപ്പ്....'"
അവരുടെ സംസാരം കേട്ട് പിന്നിൽ ഇരുന്ന അഞ്ചു ദേഷ്യത്തിൽ പൊട്ടാറായി നിൽക്കുകയാണ്. അവൾ കഴിച്ചു കഴിഞ്ഞ ഇല അവിടെ വച്ച് അവരുടെ അടുത്തേയ്ക്ക് പോയി.
അഞ്ചു: നിങ്ങൾ ആ ചേട്ടനെ വളക്കാൻ പൂവാണോ...
പരിചയം ഇല്ലാത്ത ഒരു ആൾ തങ്ങളോട് സംസാരിക്കുന്നത് കണ്ട് അവർ സംശയത്തോടെ അവളെ നോക്കി.
'" അതേ... എന്താ...'"
അതിലെ ഒരു കുട്ടി മറുപടി നൽകി.
അഞ്ചു: എന്നാലേ... വളക്കണ്ടാ....
അവൾ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു
''" അത് പറയാൻ താൻ ആരാ... ആ ഏട്ടന്റെ സിസ്റ്റർ വല്ലതും ആണോ...'"
അതിലെ രണ്ടാമത്തെ സ്ത്രീ ഉത്തരം നൽകി.അത് കേട്ട് അഞ്ചുവിന് ദേഷ്യം ഇരച്ചു കയറി
:" അഞ്ചു.... ആരാ ഇവരൊക്കെ... നിനക്ക് പരിചയം ഉള്ളവർ ആണോ...'"
കൈ കഴുകി വന്ന മനു അവളോട് ചോദിച്ചു. അവൻ അടുത്ത് വന്നപ്പോ ആ രണ്ടു പെണ്ണുകളുടെയും മുഖം വിടർന്നു. അഞ്ചുവിന് അത് കാണുമ്പോൾ കൂടുതൽ ദേഷ്യം വരാൻ തുടങ്ങി. പക്ഷെ അവൾ ദേഷ്യം എല്ലാം നിയന്ദ്രിച് അവന് നേരെ തിരിഞ്ഞു.
അഞ്ചു: എനിക്ക് അറിയില്ല ചേട്ടാ... ഞങ്ങൾ പരിജയപ്പെടുകയായിരുന്നു.... ആ പിന്നെ പറഞ്ഞില്ലല്ലോ... ഇത്‌എന്റെ കെട്ടിയോനാ.... മനു...
അത് കേട്ടപ്പോൾ ആ രണ്ടു പെണ്ണുങ്ങളുടെ മനസ്സിലും മുഖത്തും അസൂയയും കുശുമ്പും തളം കെട്ടി.എന്നാൽ കൃത്തിമമായ ഒരു ചിരി അവർ അഞ്ജുവിനും മനുവിനും നൽകി. അഞ്ചുവിന് അത് കാണുമ്പോൾ വല്ലാതെ സന്ദോഷം ആയി.
മനു: മതി സംസാരിച്ചു നിന്നത്... പോയി കൈ കഴുകി വാടി.... പോവേണ്ട....
അഞ്ചു: ആ എന്നാ ഞാൻ ഇപ്പോ വരാ....
എന്നും പറഞ്ഞ് അവൾ കുളക്കടവിലെ പടികൾ ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്തോ ഓർത്ത പോലെ പോയ സ്പീഡിൽ അവൾ ഓടി മനുവിന്റെ അടുത്തെത്തി.
മനു:
💬 Comments
View all comments