Chapter Title : ?Game Of Demons 3 [Life of pain 2]
കട്ട് ആക്കി. തിരിച്ച് കളിയിലേക്ക് പോയപ്പോൾ. '" your server is not responded. Please try again later '". എന്ന് എഴുതികാണിക്കുന്നു.. . നെറ്റ് തിരിച്ചു വന്നപ്പോൾ അതിൽ ലോഡിങ് എന്ന് പറഞ്ഞ് ഒരുത്ത ൻ ഓടുന്നു.
കളിയിൽ പ്രവേശിച്ചപ്പോൾ അതിൽ ഒരു പെട്ടിയും പച്ച പോകയും?അല്ലെങ്കിലും ഈ കാൾ pubg യുടെ ഏറ്റവും വലിയ ശത്രു ആണല്ലോ....
ആതി: ഛേ.... നല്ല കളിയായിരുന്നു.... ഈ ഏട്ടന് വിളിക്കാൻ കണ്ട സമയം...
മനു: നിനക്ക് കളിക്കാൻ നേരോം കാലോം ഒന്നും ഇല്ല .... ഞാൻ വിളിച്ചതാ കുറ്റം അല്ലെ....
മനുവിന്റെ ശബ്ദം കേട്ട് ആതിര കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേറ്റ് അവനെ നോക്കി.
ആതി: എടാ ദുഷ്ട്ടാ.... ഇവിടെ ഉണ്ടായിട്ടാണോ ഫോൺ വിളിച്ചേ.... നല്ല കളിയായിരുന്നു....
കുഞ്ഞുങ്ങൾ ദേഷ്യം കാണിക്കുന്ന പോലെ ചുണ്ട് കൂർപ്പിച് അവൾ ദേഷ്യം കാണിച്ചു. അവളുടെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു എന്റെ മറുപടി
'" എടി ആതി.... നീ എന്തു പണി ആണ് കാണിച്ചത്....
നീ എങ്ങനെയാ ചത്തെ......'"
ഫോണിൽ നിന്നും രാജീവിന്റെ സൗണ്ട്.
ആതി; ഞാൻ അല്ല ഏട്ടാ.... ഈ മനു ഏട്ടനാ....
'" ആ തെണ്ടിക്ക് അവിടെ എവിടേലും അടങ്ങി ഇരുന്നൂടെ....'"
അവൾ ഹെഡ്സെറ് വച്ചുകാണും എന്ന വിശ്വാസത്തിൽ ആണ് അവൻ ഇതൊക്കെ വിളിച്ച് പറയുന്നത്
മനു: മോനെ രാജീവേ.... ഞാൻ ഉച്ചക്ക് അങ്ങോട്ട് വരുന്നുണ്ട് ട്ടോ.... ഇതിനു മറുപടി അപ്പൊ തരാം.....
ഞാൻ വോയ്സ് ചാറ്റ് വഴി അവനോട് പറഞ്ഞു....
ഒരു 15 സെക്കന്റ്
💬 Comments
View all comments