0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 619
കുറച്ച് കൂടുന്നുണ്ട്..... രാധമ്മ പറഞ്ഞത് എന്താണെന്ന് മനസ്സിലാകാതെ അവൻ ആതിരയുടെ മുറിയിലേക്ക് നടന്നു. മുറി ചാരിയിട്ടെ ഉള്ളു. അവിടെ എത്തിയപ്പോൾ തന്നെ അവന് കാര്യം പിടികിട്ടി. റൂമിന്റെ ഉള്ളിൽ നിന്നും വെടിയൊച്ച കേൾക്കാം... അവൻ ഒന്നും മിണ്ടാതെ പതിയെ വാതിൽ തുറന്നു. കിടക്കയിൽ കിടന്ന് pubg കളിക്കുന്നു. അടുത്ത് കുറച്ച് പൗഡറും ഉണ്ട്... അതി: ഏട്ടാ.... ഇങ്ങോട്ട് ഓടി വാ.... എന്റെ വീട്ടിൽ എനിമി.... വേഗം വാ..... എന്റേൽ ബുള്ളത് കുറവാ.... അവൾ കളിയിൽ മുഴുകിയിരിക്കുകയാണ്... രാജീവും രൂപയും തമ്മിലുള്ള കല്യാണ നിശ്ചയം കഴിഞ്ഞ സമയത്ത് രാജീവ് വാങ്ങി കൊടുത്ത ഫോൺ ആണിത്..... ഒരു oppo f2 സാധാരണ ഒരു ഫോൺ കിട്ടിയാൽ ആദ്യം വാട്‌സ്ആപ്പ് ഫേസ് ബുക് ഒക്കെ ആണ് കേറ്റികൊടുക്കുക.... പക്ഷെ സൈക്കോ രാജീവ് ആദ്യം അതിൽ കേറ്റിയ ആപ്പ് pubg mobile ആണ്.ആ സമയത്ത്‌ ഞങ്ങൾ ഡൽഹിയിൽ ആയിരുന്നല്ലോ.... അവൾ വിളിക്കുമ്പോൾ പറയും രാജീവും രൂപയും തമ്മിലുള്ള റൊമാൻസ് ഒക്കെ pubg കളിച്ചുകൊണ്ടിരിക്കുമ്പോൾ വോയ്സ് ചാറ്റ് ചെയ്താണ് എന്ന്... അവർ അവളെ ഒരു നോക്ക് കുത്തിയായി ആ ടീമിൽ കൂട്ടുമെന്ന്... ഇവരുടെ ഒക്കെ കാര്യം ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. ഞാൻ വന്നത് പോലും അവൾ അറിഞ്ഞിട്ടില്ല. അത്രക്ക് മുഴുകിയിരിക്കുകയാണ് ഗെയിമിൽ. ഞാൻ പതിയെ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് കാൾ ചെയ്തു. കാൾ വന്നപ്പോൾ അവളുടെ നേറ്റ് ഓഫ് ആയി. സ്ക്രീനിൽ ചേട്ടച്ചാർ എന്ന് പേരെഴുതി വന്നു. ഒരു നിമിഷം അവളുടെ ഫോൺ ഒന്ന് ഹാങ് ആയി. അവൾ വേഗത്തിൽ ഫോൺ

💬 Comments

View all comments