0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 624
അഞ്ചു അമ്മയെ വെള്ളം കുടിപ്പിച്ചു. ചുമയും ഒപ്പം പൊട്ടിച്ചിരിയും ഉണ്ടായിരുന്നു അമ്മയിൽ നിന്ന്... മനു: എന്തോന്നടി ഇത്‌..... ഞാൻ ആതിയെ നോക്കി പറഞ്ഞു. ആതി: എന്തേ.... ഇഡലിയുടെ വലിപ്പം കുറഞ്ഞു പോയോ ചേട്ടാ......
അതും കൂടി കേട്ടപ്പോ അമ്മയുടെ ചിരി ഒന്നുകൂടെ കൂടി . അഞ്ചു മാത്രം അവിടെ മുഖവും വീർപ്പിച് നിൽക്കുന്നുണ്ട്. ആതി: അയ്യോ ചേച്ചി.... കഴിക്കുന്നില്ലേ......ഓഹ് ഞങ്ങൾ കഴിച്ചു കഴിഞ്ഞിട്ട് കഴിക്കാൻ ആവും അല്ലെ.... ഒക്കെ.... കഴിക്കെണ്ടാ..... അപ്പൊ ആണ് എനിക്ക് കാര്യം മനസ്സിലായത്. ഇവൾ അഞ്ചുവിന് ഇട്ട് പണിഞ്ഞത് ആണ്. അഞ്ചു വേഗം ഒരു പ്ലൈറ്റും എടുത്ത് വന്ന് ഇഡലി എടുത്ത് കഴിക്കാൻ തുടങ്ങി. മനു: നീ പണിഞ്ഞതാണല്ലെ..... ആതി; ന്നേ കാരയിച്ചിട്ടല്ലേ.... അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. ഞങ്ങൾ രണ്ടുപേരും ആ പാത്രത്തിൽ തന്നെ കഴിക്കാൻ തുടങ്ങി. ഇടക്ക് അവൾ എനിക്ക് വാരിയും തരുന്നുണ്ട്. പക്ഷെ തൊട്ടപ്പുറത്ത് എന്റെ അഞ്ചു വിഷമിച്ചാണ് കഴിക്കുന്നത്. എത്ര വലിയ തമാശ ആണെങ്കിലും അവൾ ഒന്ന് വേദനിച്ചാൽ എന്റെ നെഞ്ചു തകരും. ഞാൻ പതിയെ അവിടുന്ന് എഴുന്നേറ്റു. ആതി: അല്ലാ.... എവടക്കാ.... കഴിഞ്ഞില്ലല്ലോ.... മനു : നീ കഴിച്ചോ... ഞാൻ ഇപ്പൊ വരാ ഞാൻ അവിടെ ഉള്ള ഒരു സ്ടൂൾ എടുത്ത് അഞ്ജുവിന്റെ അടുത്തേക്ക് ഇരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ അവൾ തല കുനിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ആതി എന്നെ ഒന്ന് ഇരുത്തി നോക്കി. ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ച ശേഷം അഞ്ജുവിന്റെ പ്ലെയറ്റിൽ കയ്യിട്ടു. അപ്പോൾ ആണ് ഞാൻ

💬 Comments

View all comments