Chapter Title : ?Game Of Demons 3 [Life of pain 2]
അവിടെ ഇരുന്ന കാര്യം പോലും അവൾ അറിയുന്നത്. അവൾ വേറെ ഏതോ ലോകത്ത് ആയിരുന്നു.
ഒരു കഷ്ണം ഇഡലിയും കറിയും ചമ്മന്തിയും കൂട്ടി അവൾക്ക് നേരെ നീട്ടി. അവളുടെ കണ്ണുകൾ ചെറുതായി ഞാനഞ്ഞിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ അത് വായിൽ ആക്കി. ആ മുഖത്തു സന്ദോഷം തിരിച്ചു വരുന്നത് ഞാൻ കണ്ടു.
പിന്നെ കുറച്ചു ദേഷ്യത്തോടെ അവൾ ആതിയെ നോക്കി.
എനിക്കൊന്നും അറിയില്ലേ രാമനാരായണാ എന്നും പറഞ്ഞ് കഴിക്കുവാണ് അവൾ.
ഞാൻ താഴ്ന്ന സ്വരത്തിൽ അഞ്ജുവിനോട് പറഞ്ഞു
മനു: പോട്ടെ..... നമ്മുടെ ആതി അല്ലെ....
അത് കേട്ടപ്പോൾ അവളുടെ മുഖത്തും ചെറിയ ചിരി വിടർന്നു.
ഇതെല്ലാം നോക്കി ചിരിച്ചുകൊണ്ട് അപ്പുറത്ത് ഒരാൾ ഇരിക്കുന്നുണ്ട്...
രാധമ്മ...
ഞാൻ അമ്മയെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു. 'അമ്മ ചിരിച്ചുകൊണ്ട് തന്നെ ഒന്നും ഇല്ലെന്ന് പറഞ്ഞു.
'അമ്മ: ആ... മനു.... എപ്പോളാ രാജീവിന്റെ വീട്ടിൽ പോകുന്നത്...
മനു: നമുക്ക് ഒരു 12.30 ക്ക് ഇറങ്ങാം....ഉച്ചക്ക് ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട...
'അമ്മ: ഡീ ആതി.... കേട്ടല്ലോ.... 11.30ക്ക് ഇറങ്ങും....
ആതി: ചേട്ടൻ പറഞ്ഞത് 12.30 എന്നല്ലേ.....
'അമ്മ: ആ.... നീ 11.30ആണെന്ന് വിജാരിച്ച് ഒരുങ്ങിക്കോ... എന്നാലേ ഞങ്ങൾക്ക് സമയത്തു ഇറങ്ങാൻ പറ്റൂ...
അത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു.
ആതി: ഞാനേ കുളി ഒക്കെ കഴിഞ്ഞാ ഇരിക്കുന്നെ.... എനിക്കിനി ഡ്രസ് മാറി ഒന്ന് makeup ചെയ്താ മതി...
'അമ്മ: ആ.... അതാ പറഞ്ഞേ 11.30 എന്ന്.... അല്ലെങ്കിൽ 9.30 പറഞ്ഞേനെ.....
ആതി ചുണ്ട് കൂർപ്പിച് കൈ കഴുകാൽ പോയി....
💬 Comments
View all comments